---
title: "#keerthanaAnil  |  ആ കുട്ടിക്ക് വേണ്ടി ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് കീർ‌ത്തന അനിൽ"
english_title: "#Itwas #hard #forme #todo #thatchild #keerthanaAnil said #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157219/itwas-hard-forme-todo-thatchild-keerthanaanil-said-openup"
published_at: "2023-10-27T07:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b142721599_keerthana_1.jpg"
keywords: []
---

# #keerthanaAnil  |  ആ കുട്ടിക്ക് വേണ്ടി ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് കീർ‌ത്തന അനിൽ

> **Lead Summary:** ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീർത്തന അനിൽ. മുതിർന്നപ്പോൾ ചേച്ചിയും നടിയുമായ ​ഗോപികയ്ക്കൊപ്പവും കീർത്തന സീരിയലുകൾ ചെയ്തിട്ടുണ്ട് . ഇപ്പോൾ ജോലിയുമായി തിരക്കിലായ കീർത്തന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചശേഷമാണ് കീർത്തനയേയും ​ഗോപികയേയും ആളുകൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത്.

## Article Content

ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീർത്തന അനിൽ. മുതിർന്നപ്പോൾ ചേച്ചിയും നടിയുമായ ​ഗോപികയ്ക്കൊപ്പവും കീർത്തന സീരിയലുകൾ ചെയ്തിട്ടുണ്ട് . ഇപ്പോൾ ജോലിയുമായി തിരക്കിലായ കീർത്തന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചശേഷമാണ് കീർത്തനയേയും ​ഗോപികയേയും ആളുകൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലതാരമായിരിക്കെ കീർത്തന ചെയ്ത മാം​ഗല്യം എന്ന സീരിയലിലെ സീനുകൾ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ് . ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കീർത്തന മാം​ഗല്യത്തിൽ റാണിമോളായി അഭിനയിച്ചത്. പലരും കീർത്തന അവതരിപ്പിച്ച റാണിമോളുടെ ഡയലോ​ഗുകളും അഭിനയവും റീൽസാക്കി ചെയ്ത് ട്രെന്റിങിൽ എത്തിച്ചു .

കീർത്തനയുടെ അച്ഛൻ അനിൽ മക്കളുടെ സീരിയലുകളുടെയും മറ്റും വീഡിയോകൾ നശിച്ച് പോകാതിരിക്കാനും വല്ലപ്പോഴും എടുത്ത് കാണാനുമായി യുട്യൂബ് ചാനലുണ്ടാക്കി അതിൽ സൂക്ഷിച്ച് വെച്ചിരുന്നു. അവിടെ നിന്നാണ് കീർത്തനയുടെയും ​ഗോപികയുടെയും ആരാധകർ വീ‍ഡിയോ കുത്തിപ്പൊക്കി വൈറലാക്കിയിരിക്കുന്നത്. സ്വന്തം ശബ്ദത്തിൽ കഥാപാത്രത്തിന് ഡബ് ചെയ്യുകയും ചെയ്തിരുന്നു കീർത്തന. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കുട്ടിക്കാലത്തെ ഷൂട്ടിങ് അനുഭവങ്ങൾ കീർത്തന പങ്കിട്ടിരിക്കുകയാണ്.

 മാം​ഗല്യത്തിലെ എന്റെ ഡബി​ങ് ഇഷ്ടപ്പെട്ടിട്ടാണ് സത്യം, വെള്ളിനക്ഷത്രം സിനിമകളിൽ തരുണിക്ക് ഡബ് ചെയ്യാൻ വിളിച്ചത്. കുറച്ച് ബുദ്ധിമുട്ടിയാണ് ഡബ് ചെയ്തത്. ഞാനും ചെറുതായിരുന്നു. തരുണി എന്നെക്കാൾ ചെറിയതായിരുന്നു. പിന്നെ തരുണി നോർത്ത് ഇന്ത്യനുമായിരുന്നു. അതുകൊണ്ട് തന്നെ ആ കുട്ടി ഡയലോ​ഗുകൾ പൂർത്തിയാക്കാതെയായിരുന്നു പറഞ്ഞിരുന്നത്. രാവിലെ മുതൽ രാത്രി വരെ ഇരുന്നാണ് ‍ഡബ് ചെയ്തത്. ഇടയ്ക്ക് ‍ഞാൻ ഉറങ്ങിപ്പോകും.ഡയലോ​ഗ് തുടങ്ങേണ്ട സമയത്ത് അച്ഛൻ തൊടും അപ്പോഴാണ് ഞാൻ പറഞ്ഞ് തുടങ്ങുക.

അതുപോലെ തന്നെ ചിരിക്കേണ്ട സീനുകളിൽ അച്ഛൻ ഇക്കിളിയിടും അപ്പോൾ ഞാൻ ചിരിക്കും. സദാനന്ദന്റെ സമയത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അച്ഛാ എന്നി വിളിച്ചോളാനാണ് ദിലീപേട്ടൻ പറഞ്ഞത്. കീർത്തന പങ്കുവെക്കുന്ന റീലുകളും ചിത്രങ്ങളുമെല്ലാം അതിവേ​ഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കുറച്ച് ദിവസം മുമ്പായിരുന്നു കീർത്തനയുടെ സഹോദരി ​ഗോപികയുടെ വിവാ​ഹനിശ്ചയം. നടൻ ​ഗോവിന്ദ് പത്മസൂര്യയാണ് ​ഗോപികയെ വിവാ​ഹം ചെയ്യാൻ പോകുന്നത്. വീട്ടിലേക്ക് പുതിയൊരു അം​ഗം കൂടി വരുന്ന സന്തോഷത്തിലാണ് കീർത്തന. 

### Related Links & Sources
- [Original Story Source](https://moviemax.in/news/157219/itwas-hard-forme-todo-thatchild-keerthanaanil-said-openup)