---
title: " #AthiraMadhav  |  അവന് ഒരുപാട് കെയർ കൊടുക്കേണ്ട സമയം; മകന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആതിര മാധവ്"
english_title: "#Time #give #lotofcare #AthiraMadhav #opensup #son's #illness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157173/time-give-lotofcare-athiramadhav-opensup-sons-illness"
published_at: "2023-10-26T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a9270c245c_athira_1.jpg"
keywords: []
---

#  #AthiraMadhav  |  അവന് ഒരുപാട് കെയർ കൊടുക്കേണ്ട സമയം; മകന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആതിര മാധവ്

> **Lead Summary:** ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ പരമ്പര കുടുംബവിളക്കിലെ സുമിത്രയുടെ മരുമകളുടെ വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് ആതിര മാധവ്. കുടുംബവിളക്കിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ആതിര ​ഗർഭിണിയായത്. അതോടെ ആതിര സീരിയലിൽ നിന്നും പിന്മാറി. അഭിനയ രം​ഗത്ത് നിന്നും വിട്ടുനിൽ‌ക്കുകയാണെങ്കിലും ​ഗർഭകാല വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളുമെല്ലാം സ്വന്തം യുട്യൂബ് ചാനൽ വഴി ആ​രാധകരിലേക്ക് ആതിര എത്തിക്കാറുണ്ട്.

## Article Content

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ പരമ്പര കുടുംബവിളക്കിലെ സുമിത്രയുടെ മരുമകളുടെ വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് ആതിര മാധവ്. കുടുംബവിളക്കിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ആതിര ​ഗർഭിണിയായത്. അതോടെ ആതിര സീരിയലിൽ നിന്നും പിന്മാറി. അഭിനയ രം​ഗത്ത് നിന്നും വിട്ടുനിൽ‌ക്കുകയാണെങ്കിലും ​ഗർഭകാല വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളുമെല്ലാം സ്വന്തം യുട്യൂബ് ചാനൽ വഴി ആ​രാധകരിലേക്ക് ആതിര എത്തിക്കാറുണ്ട്.

ബാം​ഗ്ലൂരിൽ ജോലി ചെയ്യുന്ന രാജീവാണ് ആതിരയുടെ ഭർത്താവ്. അടുത്തിടെ മകനൊപ്പം കാനഡയിലേക്ക് അവധി ആഘോഷിക്കാൻ പോയ വിശേഷങ്ങളും ആതിര പങ്കുവെച്ചിരുന്നു. എന്നാൽ കുറച്ച് ദിവസം മുമ്പ് മകനെ കുറിച്ച് വളരെ സങ്കടകരമായ ഒരു വിവരം പങ്കിട്ട് ആതിര എത്തി. മകന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും അസുഖത്തെ കുറിച്ചുമാണ് വീഡിയോയിൽ ആതിര മാധവ് പറഞ്ഞത്. ഒരു വയസുകാരനായ മകന് പനി ബാധിച്ച് ശാരീരികാവസ്ഥ മോശമായതിനെകുറിച്ചുമെല്ലാം വീഡിയോയിലൂടെ ആതിര വെളിപ്പെടുത്തി.

കാനഡയില്‍ നിന്നും തിരികെ എത്തിയപ്പോള്‍ ആതിരയുടെ മകന് പനി ബാധിച്ചിരുന്നു. ഒരുപാട് ടെസ്റ്റുകൾക്കൊടുവിൽ എക്സറേ എടുത്തപ്പോഴാണ് ന്യൂമോണിയയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉടന്‍ തന്നെ ഐസിയുവിലേക്ക് കുട്ടിയെ മാറ്റണമെന്നും പറഞ്ഞു. കുട്ടിയെ മറ്റൊരു ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . കൂടാതെ അഡിനോ വൈറസ് കുട്ടിയുടെ ശരീരത്തില്‍ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തി. . അത് ശ്വാസകോശത്തെ ബാധിച്ചതിനാല്‍ മരുന്ന് കൊടുക്കാന്‍ സാധിക്കില്ല.

എന്നാല്‍ കുട്ടിക്ക് നല്‍കാന്‍ മരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അത് ക്യാന്‍സറിനുള്ള മരുന്നായിരുന്നു. കിഡ്നിയെ ബാധിക്കാന്‍ സാധ്യതയുള്ള മരുന്ന് ആ ആശുപത്രിയില്‍ ആദ്യമായാണ് ഒരു കുട്ടിക്ക് നല്‍കിയത്. അവസാനം ആ മരുന്ന് ഫലിച്ചു എന്നാണ് ആതിര പറഞ്ഞത്.  ഇപ്പോഴിതാ മകന്റെ ആരോ​ഗ്യം വളരെ അധികം മെച്ചപ്പെട്ടുവെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ആതിര. ഒരുപാട് പേരുടെ പ്രാർത്ഥന എനിക്കും കുഞ്ഞിനും കിട്ടി. ഞാനും ലോകത്തുള്ള എല്ലാവ​ർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നുമാണ് മകന്റെ പുതിയ വിവരങ്ങൾ പങ്കിട്ട് ആതിര പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157173/time-give-lotofcare-athiramadhav-opensup-sons-illness)