---
title: "#Saniya  |   ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ച് സാനിയ ; കാരണം ഇത്, തുറന്ന് പറഞ്ഞ് സാനിയ"
english_title: "#Saniya #droppedout #higher #studies #London #Because #Saniya #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157157/saniya-droppedout-higher-studies-london-because-saniya-said-openly"
published_at: "2023-10-26T20:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a860f6d1e0_saniya_1.jpg"
keywords: []
---

# #Saniya  |   ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ച് സാനിയ ; കാരണം ഇത്, തുറന്ന് പറഞ്ഞ് സാനിയ

> **Lead Summary:** ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. സിനിമ ജീവിതത്തിനപ്പുറം മോഡലിങ്ങിലും നൃത്തത്തിലും സജീവമാണ് സാനിയ. ഈയടുത്താണ് ലണ്ടനിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്നും മൂന്ന് വർഷത്തേക്ക് ലീവ് എടുക്കുന്നതായി സാനിയ പങ്കു വച്ചത്.

## Article Content

ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. സിനിമ ജീവിതത്തിനപ്പുറം മോഡലിങ്ങിലും നൃത്തത്തിലും സജീവമാണ് സാനിയ. ഈയടുത്താണ് ലണ്ടനിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്നും മൂന്ന് വർഷത്തേക്ക് ലീവ് എടുക്കുന്നതായി സാനിയ പങ്കു വച്ചത്.

എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് തന്നെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സാനിയ. സിനിമയിൽ അഭിനയിക്കാൻ അവധി ലഭിക്കാതെയിരുന്നപ്പോഴാണ് ഇപ്പോൾ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ നിന്നും മൂന്ന് വർഷത്തെ ‘ആക്ടിംഗ് ആന്റ് പെർഫോമൻസ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുത്തിരുന്നത്. താരം ഇന്സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

> “ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ എന്ന് വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മിൽ ക്ലാഷായി. അതുകൊണ്ട് ഗിയർ മാറ്റാൻ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാൻ തിരിച്ചു വരുന്നു. എന്നാണ് സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157157/saniya-droppedout-higher-studies-london-because-saniya-said-openly)