---
title: "#robinradhakrishnan | 33 വയസ്, ബാച്ചിലറായുള്ള അവസാന പിറന്നാൾ; റോബിന് സർപ്രൈസ് ഒരുക്കി ആരതി പൊടി"
english_title: "#33last #birthday  #bachelor #aartipodi #prepared #surprise #robin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157155/33last-birthday-bachelor-aartipodi-prepared-surprise-robin"
published_at: "2023-10-26T20:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a848883e73_robin.jpg"
keywords: []
---

# #robinradhakrishnan | 33 വയസ്, ബാച്ചിലറായുള്ള അവസാന പിറന്നാൾ; റോബിന് സർപ്രൈസ് ഒരുക്കി ആരതി പൊടി

> **Lead Summary:** **** ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് റോബിൻ രാധാകൃഷ്ണൻ.

## Article Content

**** ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രിയം നേടിയ ആളാണ് റോബിൻ രാധാകൃഷ്ണൻ.

റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്.

അത്തരത്തിൽ റോബിന് പിറന്നാൾ ആശംസകളുമായി എത്തിയ ആരതി പൊടിയുടെ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. 33-ാം പിറന്നാൾ ആഘോഷിക്കുന്ന റോബിന് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരതി ആശംസകൾ നേർന്നത്.

'ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു, നിങ്ങൾ എന്നത്തേക്കാളും ആകർഷകവും മനോഹരവുമായി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, പ്രിയപ്പെട്ടവനെ. എന്റെ സന്തോഷത്തിന്റെ ഇടം,' എന്നാണ് ആരതി കുറിച്ചത്.

റോബിനൊപ്പം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആരതിയുടെ പോസ്റ്റ്. ആരതിയുടെ ആശംസയ്ക്ക് താഴെ കമന്റുമായി റോബിനും എത്തി. '

സർപ്രൈസിന് നന്ദി ആരതി പൊടി. ഒരു ബാച്ചിലർ എന്ന നിലയിൽ എന്റെ അവസാനത്തെ ജന്മദിനമാണിത്. 33 വയസ്സ് തികഞ്ഞിരിക്കുന്നു', എന്നാണ് റോബിൻ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157155/33last-birthday-bachelor-aartipodi-prepared-surprise-robin)