---
title: "#Ganapath | 'ഗണപത്'ന് ബോക്‌സോഫീസിൽ ഇടം പിടിക്കാൻ കഴിഞ്ഞോ?"
english_title: "#Ganapath #get #place #boxoffice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157132/ganapath-get-place-boxoffice"
published_at: "2023-10-26T19:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a6ec285b3a_m11.jpg"
keywords: []
---

# #Ganapath | 'ഗണപത്'ന് ബോക്‌സോഫീസിൽ ഇടം പിടിക്കാൻ കഴിഞ്ഞോ?

> **Lead Summary:** ** ടൈ**ഗർ ഷ്റോഫ് നായകനായി എത്തിയ ചിത്രം ഗണപത് ഒക്ടോബർ 20നായിരുന്നു റിലീസ് ചെയ്തത്. 200 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ മോശം അഭിപ്രായങ്ങളാണ് നേരിട്ടത്. ചിത്രം സംവിധാനം ചെയ്തത് വികാസ് ബൽ ആണ്.

## Article Content

** ടൈ**ഗർ ഷ്റോഫ് നായകനായി എത്തിയ ചിത്രം ഗണപത് ഒക്ടോബർ 20നായിരുന്നു റിലീസ് ചെയ്തത്. 200 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ മോശം അഭിപ്രായങ്ങളാണ് നേരിട്ടത്. ചിത്രം സംവിധാനം ചെയ്തത് വികാസ് ബൽ ആണ്.

ഇപ്പോൾ ചിത്രം റിലീസ് ചെയ്ത് ആറാം ദിവസം പിന്നിടുമ്പോൾ പത്ത് കോടി രൂപയാണ് ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ. റിലീസ് ദിനത്തിൽ 2.50 കോടി നേടിയ ഗണപത് പിന്നീടുള്ള ദിവസങ്ങളിൽ വിജയ് ചിത്രം ലിയോയുടെ ഡബ്ബ്ഡ് വേർഷൻ പിന്നിലായിട്ടാണ് കളക്ഷൻ നേടിയത്.

ഹിന്ദി സിനിമയുടെ പ്രാദേശിക മാർക്കറ്റുകളിൽ പോലും സിനിമക്ക് പിടിച്ചുനിൽക്കാനായില്ല എന്നാണ് പ്രമുഖ സിനിമാ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് പുറത്ത് വന്ന ടൈഗറിന്റെ ഹീറോപന്തി 2വും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ബോക്സ് ഓഫീസിൽ ടൈഗർ ഷ്റോഫ് നേടുന്ന തുടർച്ചയായ രണ്ടാമത്തെ പരാജയമാണിത്. 

2070 എ.ഡിയിൽ നടക്കുന്ന കഥയാണ് ഗണപത് പറയുന്നത്. ഇന്ത്യൻ മിത്തോളജിയും, ഫ്യൂച്ചർ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, കൃതി സെനോൺ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് പൂജ എന്റർടെയ്മെന്റാണ്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/157132/ganapath-get-place-boxoffice)