---
title: "#RasoolPookkutty  |  രണ്ടുമാസത്തോളം എനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്നില്ല : തുറന്ന് പറഞ്ഞ് റസൂൽ പൂക്കുട്ടി"
english_title: "#I could #notgo #anywhere #twomonths #RasoolPookkutty #opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157110/Icould-notgo-anywhere-twomonths-rasoolpookkutty-opens-up"
published_at: "2023-10-26T17:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a54d4b3668_rasool_2.jpg"
keywords: []
---

# #RasoolPookkutty  |  രണ്ടുമാസത്തോളം എനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്നില്ല : തുറന്ന് പറഞ്ഞ് റസൂൽ പൂക്കുട്ടി

> **Lead Summary:** പ്രമുഖ സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഒറ്റ’. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് റസൂൽ പൂക്കുട്ടി. ഉമ്മയുടെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചു എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് . ഉമ്മയുടെ വേർപാട് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു.

## Article Content

പ്രമുഖ സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഒറ്റ’. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് റസൂൽ പൂക്കുട്ടി. ഉമ്മയുടെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചു എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് . ഉമ്മയുടെ വേർപാട് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു.

രണ്ടുമാസത്തോളം എനിക്ക് എങ്ങോട്ടും പോകാൻ കഴിഞ്ഞിരുന്നില്ല.ഞാൻ വിചാരിച്ചിരുന്നത് എനിക്ക് ഒരാളുമായിട്ട് ഇനി അടുക്കാൻ കഴിയില്ല എന്നായിരുന്നു. നിങ്ങൾ ജനിക്കും, അതുപോലെതന്നെ മരിക്കും. ദൈവം എന്നോട് ദയ കാണിക്കുന്നില്ല എന്ന് തോന്നി. അദ്ദേഹത്തിന് ഉമ്മയെ കുറച്ചുകൂടി ഇവിടെ നിർത്താമായിരുന്നു. ഞാൻ എവിടെയെങ്കിലും എത്തുമെന്ന് ഉമ്മ വിശ്വസിച്ചിരുന്നു ഓസ്കാറിന് ശേഷം ആരോ എന്നെ വിളിച്ചിട്ട് പറഞ്ഞു ‘

ഞങ്ങൾ അമ്മമാരെ ആദരിക്കുന്ന ചടങ്ങിൽ താങ്കളുടെ ഉമ്മയെ വിളിക്കാൻ ആഗ്രഹമുണ്ട്’ എന്ന്. ഉമ്മ അപ്പോൾ കൂടെയുണ്ടായിരുന്നില്ല.’ഉമ്മക്ക് പകരം ഞാൻ എന്റെ മൂത്ത പെങ്ങളെ അയക്കാം, അത് മതിയോ’എന്ന് ചോദിച്ചു. അവർ എന്നെ പിന്നെ തിരിച്ചു വിളിച്ചില്ല. എനിക്ക് അതിലും വലിയ ദുഃഖമില്ല. ഉമ്മ ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ തിരിച്ചു വിളിക്കുമായിരുന്നു. ഒക്ടോബർ 27 നാണ് ‘ഒറ്റ’ തിയേറ്ററുകളിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157110/Icould-notgo-anywhere-twomonths-rasoolpookkutty-opens-up)