---
title: "#bhagavanthkesari | അമ്പരപ്പിക്കുന്ന കുതിപ്പ്; ഭഗവന്ത് കേസരിയുടെ ഒരാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത് "
english_title: "A staggering leap; Bhagwant Kesari's one week collection figures are out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157102/a-staggering-leap-bhagwant-kesaris-one-week-collection-figures-are-out"
published_at: "2023-10-26T16:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a490345224_balayyaa.jpg"
keywords: []
---

# #bhagavanthkesari | അമ്പരപ്പിക്കുന്ന കുതിപ്പ്; ഭഗവന്ത് കേസരിയുടെ ഒരാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത് 

> **Lead Summary:** [ തെലുങ്കിന്റെ ആവേശമാണ് നന്ദമുരി ബാലകൃഷ്‍ണ. നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.

## Article Content

[ തെലുങ്കിന്റെ ആവേശമാണ് നന്ദമുരി ബാലകൃഷ്‍ണ. നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.

ബാലയ്യയുടെ ഭഗവന്ത് കേസരി 100 കോടി ക്ലബിലെത്തിയിരുന്നു. ഒരാഴ്‍ചയില്‍ ഭഗവന്ത് കേസരി നേടിയ കളക്ഷന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബാലയ്യയുടെ ഭഗവന്ത് കേസരി 112.18 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ആഗോള ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുഎസിലും ഭഗവന്ത് കേസരി റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്.

ഭഗവന്ത് കേസരി ബാലയ്യയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാമതെത്തും എന്നാണ് നിലവില്‍ ലഭ്യമാകുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157102/a-staggering-leap-bhagwant-kesaris-one-week-collection-figures-are-out)