---
title: "#mammootty | 'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി', പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി. ആർ. ഒ"
english_title: "#Mammootty's #revealed #truth #film #circulating #Mammootty #without #makeu pRO #Robert #Kuriakos."
publisher: "moviemax.in"
canonical_url: "https://moviemax.in/news/157101/mammoottys-revealed-truth-film-circulating-mammootty-without-makeu-pro-robert-kuriakos"
published_at: "2023-10-26T16:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a48a8c846f_mammootty.jpg"
keywords: []
---

# #mammootty | 'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി', പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി. ആർ. ഒ

> **Lead Summary:** 'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി' എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി. ആർ. ഒ റോബർട്ട് കുര്യാക്കോസ്.

## Article Content

'മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി' എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി. ആർ. ഒ റോബർട്ട് കുര്യാക്കോസ്.

ചിത്രം ഫോട്ടോഷോപ്പാണെന്നും ചിത്രത്തിന് പിന്നിൽ ഡിജിറ്റൽ തിരക്കഥയാണെന്നും റോബർട്ട് കുര്യക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ഫോട്ടോഷോപ്പിലൂടെ രൂപം മാറ്റുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

'ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്'- എന്നായിരുന്നു റോബർട്ടിന്റെ കുറിപ്പ്.

ഒരു ദീർഘമായ കുറിപ്പിനൊപ്പമാണ് മമ്മൂട്ടിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാർഥ ചിത്രമാണെന്ന പേരിൽ വലിയ ചർച്ചയായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/157101/mammoottys-revealed-truth-film-circulating-mammootty-without-makeu-pro-robert-kuriakos)