---
title: "പശുവിനെ വിവാഹം ചെയ്ത് സ്ത്രീ; വീഡിയോ വൈറൽ"
english_title: "Woman married to cow; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15710/woman-married-to-cow-video-goes-viral"
published_at: "2021-12-12T15:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5c976386e7_.jpg"
keywords: []
---

# പശുവിനെ വിവാഹം ചെയ്ത് സ്ത്രീ; വീഡിയോ വൈറൽ

> **Lead Summary:** ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ . തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്. ഭർത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു.

## Article Content

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ . തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്. ഭർത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു.

പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹ ചടങ്ങുകളും നടത്തിയതായാണ് നാട്ടുകാർ പറയുന്നത് ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.

'പശുക്കുട്ടി എന്റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അവൻ എന്ത് ചെയ്താലും, ജീവിച്ചിരുന്നപ്പോൾ ഭർത്താവ് ചെയ്യുന്നതുപോലെയാണ്'- എന്നായിരുന്നു സ്ത്രീ പറഞ്ഞത്. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ പലതും അവർ പശുവിന് നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15710/woman-married-to-cow-video-goes-viral)