---
title: "#Ashokan |  അസീസ് അടക്കമുള്ളവർ ഓവറാക്കി തന്നെ മനപൂര്‍വ്വം കളിയാക്കുന്നു; തുറന്ന് പറഞ്ഞ് നടൻ അശോകൻ"
english_title: "#including #Aziz #deliberately #make #fun #Overacting #Actor #Ashokan #opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157091/including-aziz-deliberately-make-fun-overacting-actor-ashokan-opened-up"
published_at: "2023-10-26T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a4273b8b94_asokan_and_asees_1.jpg"
keywords: []
---

# #Ashokan |  അസീസ് അടക്കമുള്ളവർ ഓവറാക്കി തന്നെ മനപൂര്‍വ്വം കളിയാക്കുന്നു; തുറന്ന് പറഞ്ഞ് നടൻ അശോകൻ

> **Lead Summary:** മലയാളികളുടെ സ്വന്തം തോമസുകുട്ടിയാണ് നടൻ അശോകൻ. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടന്മാരിൽ ഒരാൾ കൂടിയാണ് അശോകൻ. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു. കാസർ ഗോഡ്‌ കാദർ ഭായ്‌, പൊന്നുച്ചാമി, സ്ഫടികം, സുന്ദരകിലാഡി, പാപ്പി അപ്പച്ച, കുഞ്ഞളിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളും അശോകൻ ചെയ്തിട്ടുണ്ട്.

## Article Content

മലയാളികളുടെ സ്വന്തം തോമസുകുട്ടിയാണ് നടൻ അശോകൻ. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടന്മാരിൽ ഒരാൾ കൂടിയാണ് അശോകൻ. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു. കാസർ ഗോഡ്‌ കാദർ ഭായ്‌, പൊന്നുച്ചാമി, സ്ഫടികം, സുന്ദരകിലാഡി, പാപ്പി അപ്പച്ച, കുഞ്ഞളിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളും അശോകൻ ചെയ്തിട്ടുണ്ട്.

നല്ലൊരു ​ഗായകൻ കൂടിയായ അശോകൻ ഇപ്പോൾ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. മിമിക്രി കലാകാരന്മാർ ഏറെയും അനുകരിക്കാറുള്ള നടൻ കൂടിയാണ് അശോകൻ. അശോകന്റെ കണ്ണുകളും അതുകൊണ്ടുള്ള ചലനങ്ങളും അനുകരിച്ചാണ് മിമിക്രി കലാകാരന്മാർ‌ കയ്യടി വാങ്ങാറുള്ളത്. എന്നാൽ പലരും തന്നെ ഓവറാക്കി അനുകരിച്ച് കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അതിൽ വിഷമമുണ്ടെന്നും തുറന്ന് പറയുകയാണ് അശോകൻ.

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം അമരത്തിലെ അശോകന്റെ രാഘവൻ എന്ന കഥാപാത്രത്തെയാണ് അസീസ് അടക്കമുള്ളവർ അനുകരിക്കാനായി ഉപയോ​ഗിക്കാറുള്ളത്. അമരം സിനിമയിലെ എന്റെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. അത്രയ്‌ക്കൊന്നും ഞാന്‍ നോക്കിയിട്ടില്ല. മിമിക്രിയെന്ന് പറയുമ്പോള്‍ കുറച്ചധികം അവര്‍ കയ്യില്‍ നിന്നിട്ട് കളിക്കുന്നതാണല്ലോ. കണ്ണൂര്‍ സ്‌ക്വാഡിലൊക്കെ അഭിനയിച്ച അസീസ് ആ ഗണത്തില്‍ പെട്ടതാണ്.

അയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്നെ കാണിച്ചാണ് പോപ്പുലറായതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കുമെന്നാണ് അശോകന്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157091/including-aziz-deliberately-make-fun-overacting-actor-ashokan-opened-up)