#Leo | 500 കോടി ക്ലബ്ബിലേക്ക് കുതിച്ച് ലിയോ

#Leo | 500 കോടി ക്ലബ്ബിലേക്ക് കുതിച്ച് ലിയോ
2023-10-26T11:35:00 | By MITHRA K P

(moviemax.in) ദളപതി വിജയിയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിച്ച ചിത്രം ‘ലിയോ’ ആഗോള ബോക്സോഫീസിൽ 500 കോടിയിലേക്ക് കുതിക്കുകയാണ്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലിൽ വരുന്ന ആക്ഷൻ ത്രില്ലർ എന്നാൽ രണ്ടാം വാരത്തിലെ ആദ്യ വർക്കിംഗ് ഡേയായ ഒക്ടോബർ 25 ന് കളക്ഷനിൽ വൻ ഇടിവ് രേഖപ്പെടുത്തി.

ദസറ അവധിക്ക് ശേഷം തിയേറ്ററുകളിൽ പ്രേക്ഷകർ കുറഞ്ഞതാണ് ഇതിന് കാരണം. എങ്കിലും പത്ത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയത് ചിത്രം അടുത്തവാരങ്ങളിലും ശക്തമായ തീയറ്ററിൽ ഉണ്ടാകും എന്ന സൂചനയാണ്.

2023-ൽ ചലച്ചിത്ര ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദളപതി വിജയുടെ 'ലിയോ'. ചിത്രം ഒക്‌ടോബർ 19 നാണ് തീയറ്ററിൽ എത്തിയത്.'ലിയോ' ആഗോള ബോക്സോഫീസിൽ 500 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.

ദസറ അവധിക്ക് ശേഷം ഒക്ടോബർ 25ന് ചിത്രം കളക്ഷനിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആദ്യ കണക്കുകൾ പ്രകാരം 'ലിയോ' ഇന്ത്യയിൽ ബുധനാഴ്ച 12.50 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്.

ഇതോടെ ഏഴ് ദിവസത്തെ ലിയോയുടെ മൊത്തം കളക്ഷൻ ഇന്ത്യയിൽ 262.30 കോടി രൂപയായി. ഒക്ടോബർ 25ന് ലിയോയും 34.71 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തി.

അതേ സമയം യുകെയിൽ ചിത്രം ആറ് ദിവസത്തിൽ 11 കോടി നേടിയെന്നാണ് അവിടുത്തെ ഡിസ്ട്രിബ്യൂട്ടർ എക്സ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുകെയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് പടമായിരിക്കുകയാണ് ലിയോ ഇതോടെ. അതേ സമയം സിനിമ ലോകത്ത് ഒരു ചിത്രത്തിൻറെ വിജയം തീരുമാനിക്കുന്ന ഘടകമാണ് 'മൺഡേ ടെസ്റ്റ്'.

പൊതുവിൽ വാരാന്ത്യത്തിലാണ് ചിത്രങ്ങൾ റിലീസ് ആകാറ്.വാരാന്ത്യ ലീവിന് ശേഷം തിങ്കളാഴ്ച വർക്കിംഗ് ഡേയാണ് ഇത്തരത്തിൽ തിങ്കളാഴ്ച ചിത്രം അതായത് ആദ്യ വർക്കിംഗ് ഡേയിൽ എത്ര കളക്ട് ചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും ചിത്രത്തിൻറെ ഭാവി എന്നതിനെയാണ് 'മൺഡേ ടെസ്റ്റ്' എന്ന് പറയുന്നത്.

എന്നാൽ ലിയോയുടെ കാര്യത്തിൽ സ്ഥിതിയിൽ മാറ്റമുണ്ട്. ലിയോ അഭിമുഖീകരിക്കുന്നത് 'മൺഡേ ടെസ്റ്റ്' അല്ല, വെനസ്ഡേ ടെസ്റ്റാണ് എന്നാണ് ചലച്ചിത്ര ലോകം പറഞ്ഞത്.

കാരണം പൂജ ഹോളിഡേ കാരണം ഒരു വലിയ വാരാന്ത്യമാണ് ലിയോയ്ക്ക് ലഭിച്ചത്. തിങ്കളും, ചൊവ്വയും ഇന്ത്യയിൽ മിക്കയിടത്തും അവധിയായിരുന്നു.

അതിനാൽ ലിയോയുടെ ശരിക്കും ബോക്സോഫീസ് ടെസ്റ്റ് ആരംഭിക്കുന്നത് ബുധനാഴ്ചയാണ് എന്നതായിരുന്നു കാരണം. ഈ ടെസ്റ്റ് ഡബിൾ ഡിജിറ്റ് കളക്ഷനോടെ ഇന്ത്യൻ ബോക്സോഫീസിൽ ലിയോ വിജയകരമായി പിന്നിട്ടുവെന്നാണ് ആദ്യത്തെ കണക്കുകൾ പറയുന്നത്.

പല ബോളിവുഡ് ചിത്രങ്ങളും റിലീസ് ദിവസം തന്നെ ഇരട്ടയക്കം കടക്കാൻ പാടുപെടുമ്പോൾ ലിയോ ആദ്യ വർക്കിംഗ് ഡേയിൽ ഈ നേട്ടം ഉണ്ടാക്കിയത് വളരെ നല്ല സൂചനയായി ട്രേഡ് അനലിസ്റ്റുകൾ കാണുന്നു.

ലോകേഷ് കനകരാജിൻറെ വിജയ് ചിത്രം എന്നതായിരുന്നു ലിയോയിലേക്ക് പ്രേക്ഷക താൽപ്പര്യം ഉണർത്തിയത്.

കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം എന്നതും ഇത് എൽസിയുവിൻറെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാ​ഗമായിരിക്കുമോ എന്ന ആകാംക്ഷയും ലിയോയ്ക്ക് ​ഗുണകരമായി പ്രവർത്തിച്ച ഘടകങ്ങളാണ്.

Content Highlight: #Leo #jumps #500crore #club

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup