#Karanjohar | ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതായി അഭിനയിച്ചു, പക്ഷെ സംഭവിച്ചത് ഇത്; തുറന്ന് പറഞ്ഞ് കരൺജോഹർ

 #Karanjohar  |    ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതായി അഭിനയിച്ചു, പക്ഷെ സംഭവിച്ചത് ഇത്; തുറന്ന് പറഞ്ഞ് കരൺജോഹർ
2023-10-25T19:37:00 | By Kavya N

ബോളിവുഡ് സിനിമയുടെ നെടും തൂണായാണ് കരൺ ജോഹർ അറിയപ്പെടുന്നത്. അനശ്വരമായ ഒരുപിടി സിനിമകൾ കരൺ‌ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനാണ് കരൺ ജോഹർ. വീണ്ടും സംവിധായകനായി. 51 കാരനായ കരൺ ജോഹറിന്റെ സ്വകാര്യ ജീവിതം മിക്കപ്പോഴും ചർച്ചയാകാറുണ്ട്.യാഷ്, രൂഹി എന്നീ രണ്ട് മക്കളാണ് കരണിനുള്ളത്. സറൊ​ഗസി വഴിയാണ് താരം മക്കളെ സ്വീകരിച്ചത്.

ഇപ്പോഴും കരൺ അവിവാഹിതനാണ്. എന്നാൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ താനൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നതായി അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കരൺ ഇപ്പോൾ. റോസ് ഡേക്ക് അവൾക്ക് കാർഡ് നൽകി. കാർഡിൽ റോസ് ഇല്ലായിരുന്നു. കാർഡ് വാങ്ങിയ അവൾ എന്നെ വിളിച്ചു. നിനക്ക് ഈ കാർഡ് തരണമെന്നില്ല അല്ലേ എന്ന് ചോദിച്ചു. അങ്ങനെയല്ല, നീ നല്ലയാളാണ് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു.

ഒരു പക്ഷെ അതെന്റെ ആദ്യ റിയാലിറ്റി ചെക്ക് ആയിരുന്നിരിക്കാം. യഥാർത്ഥത്തിൽ താൻ വാലൈന്റെെൻസ് കാർഡ് ആ പെൺകു‌ട്ടിക്ക് നൽകാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു. നടി ‌ട്വിങ്കിൾ ഖന്നയോടാണ് കരണിന് ഇഷ്ടം തോന്നിയത്. ഇ അക്ഷയ് കുമാറിനെയാണ് ട്വിങ്കിൾ ഖന്ന വിവാഹം ചെയ്തത്. ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ആ ബന്ധം പരാജയപ്പെട്ടെന്നും കരൺ വ്യക്തമാക്കി.

 ബി ടൗണിലെ താരകുടുംബങ്ങളിലെ അഭിനേതാക്കൾക്ക് മാത്രം കരൺ അവസരങ്ങൾ നൽകുന്നെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ജാൻവി കപൂർ, സാറ അലി ഖാൻ, അനന്യ പാണ്ഡെ തുടങ്ങിയ നടിമാർക്ക് ബോളിവുഡിൽ തുടരെ അവസരങ്ങൾ ലഭിക്കുന്നതിന് കാരണം കരൺ ജോഹറിന്റെ സ്വാധീനമാണെന്നും വിമർശിച്ചു .

നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ ആത്മഹത്യക്ക് ശേഷമാണ് കരൺ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ വിമർശനം ക‌ടുത്തത്. ബോളിവുഡിലെ കുടുംബാധിപത്യം സുശാന്തിന്റെ കരിയറിനെ ബാധിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.

Content Highlight: #pretended #likegirl #this #whathappened #Karanjohar #openup

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup