---
title: "ചേട്ടത്തിക്ക് മുൻപേ അനിയത്തി കല്യാണപെണ്ണായി -ആശംസകൾ അറിയിച്ച് ആരാധകർ"
english_title: "Before the ceremony, my sister got married - Congratulations to the fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15685/before-the-ceremony-my-sister-got-married-congratulations-to-the-fans"
published_at: "2021-12-12T12:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b59bb55bdb9_.jpg"
keywords: []
---

# ചേട്ടത്തിക്ക് മുൻപേ അനിയത്തി കല്യാണപെണ്ണായി -ആശംസകൾ അറിയിച്ച് ആരാധകർ

> **Lead Summary:** നടൻ കൃഷ്ണകുമാറിന്റെ നാല് പെൺകുട്ടികളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. നാല് പേരും സോഷ്യൽമീഡിയയിൽ സജീവവുമാണ്. നടൻ കൃഷ്ണകുമാർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അധികവും വില്ലൻ വേഷങ്ങളിൽ ആയിരുന്നു. എങ്കിലും കോമഡിക്ക് പ്രാധാന്യം നൽകി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

## Article Content

നടൻ കൃഷ്ണകുമാറിന്റെ നാല് പെൺകുട്ടികളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. നാല് പേരും സോഷ്യൽമീഡിയയിൽ സജീവവുമാണ്. നടൻ കൃഷ്ണകുമാർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അധികവും വില്ലൻ വേഷങ്ങളിൽ ആയിരുന്നു. എങ്കിലും കോമഡിക്ക് പ്രാധാന്യം നൽകി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മൂത്ത മകൾ അഹാന കൃഷ്ണ മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ്. അതേസമയം ഇഷാനി കൃഷ്ണ ആവട്ടെേറിയ ഈ അടുത്തിടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വാൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. ഓസി എന്ന് വിളിക്കുന്ന ദിയ ആകട്ടെ റീൽസിലൂടെ പ്രശസ്തയാണ്.

നല്ല രീതിയിൽ ഫിറ്റ്‌നസിന് പ്രാധാന്യം കൊടുക്കുന്നയാളാണ് ഇഷാനി. ഇഷാനിയുടെ വെയ്റ്റ് ഗെയ്‌നിംഗ് വീഡിയോയൊക്കെ വൈറലായിരുന്നു. മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഇഷാനി കേട്ടിരുന്നു.

ഇപ്പോൾ താരം അവസാനമായി കുറച്ചു ചിത്രങ്ങളാണ് പങ്കുവെച്ചത്. വിവാഹ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ നടിയുടെ വിവാഹം ഒന്നും അല്ല കേട്ടോ. കേരളം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

എന്തായാലും ഉടനെ ഒന്നും വിവാഹം കഴിക്കരുത് എന്നാണ് നടിയോട് ആരാധകർ പറയുന്നത്. ഇനിയും മികച്ച ധാരാളം സിനിമകൾ ചെയ്യണം എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും ഈ വേഷം താരത്തിന് വളരെ നന്നായി ചേരുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഇത്രയും മികച്ച വേഷം ധരിച്ചതിന് താരത്തിന് ആശംസകൾ നേരുകയാണ് ഇപ്പോൾ മലയാളികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/15685/before-the-ceremony-my-sister-got-married-congratulations-to-the-fans)