#rahulmamkootathil | ‘വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്'; രാഹുല്‍ മാങ്കൂട്ടത്തില്‍

#rahulmamkootathil | ‘വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്'; രാഹുല്‍ മാങ്കൂട്ടത്തില്‍
2023-10-25T14:38:00 | By Susmitha Surendran

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണെന്നും കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

തന്റെ ഫേസ് ബൂക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം.

കാരണം അയാൾക്ക് പാർട്ടി കവചമുണ്ട്. അതു കണ്ട് അടപ്പാടിയിലെ മധു പുറത്തിറങ്ങിയാൽ അതെ പാർട്ടിക്കാർ ആൾക്കൂട്ട കൊലപാതകം നടത്തും. ബല്ലാത്ത പാർട്ടി തന്നെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

സഖാവായത് കൊണ്ട് കിട്ടുന്ന പ്രിവിലേജാണ് വിനായകന് , കാരണം അത്തരത്തില്‍ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്‌ലേജ് അംബേദ്ക്കര്‍ തൊട്ട് കെ ആര്‍ നാരായണന്‍ വരെയുള്ളവര്‍ക്കോ, ദ്രൗപതി മുര്‍മ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവര്‍ക്കോ കിട്ടിയിട്ടില്ല.

ഈ അടുത്തും രമ്യയുടെ നാടന്‍ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച് ഓഡിറ്റ് ചെയ്തപ്പോള്‍ ഇപ്പോള്‍ വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണില്‍ നിന്ന് ഒരു മൂളലെങ്കിലും കേട്ടിട്ടുണ്ടോ? എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പോലീസ് സ്റ്റേഷനിലെ അരോചകവും അശ്ലീലവുമായ ‘വിനായകൻ ഷോയ്ക്ക് ‘ കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങൾ കാണുന്നുണ്ടോ? എന്താണ് ആ പിന്തുണയുടെ കാരണം? അയാൾ ദളിതനായതുകൊണ്ടാണോ? ഒരിക്കലും അല്ല.

കാരണം അത്തരത്തിൽ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്ലേജ് അംബേദ്ക്കർ തൊട്ട് കെ ആർ നാരായണൻ വരെയുള്ളവർക്കോ, ദ്രൗപതി മുർമ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവർക്കോ കിട്ടിയിട്ടില്ല.

ഈ അടുത്തും രമ്യയുടെ നാടൻ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച് ഓഡിറ്റ് ചെയ്തപ്പോൾ ഇപ്പോൾ വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണിൽ നിന്ന് ഒരു മൂളലെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല…. അപ്പോൾ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്.

സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം. കാരണം അയാൾക്ക് പാർട്ടി കവചമുണ്ട്. അതു കണ്ട് അടപ്പാടിയിലെ മധു പുറത്തിറങ്ങിയാൽ അതെ പാർട്ടിക്കാർ ആൾക്കൂട്ട കൊലപാതകം നടത്തും….

ബല്ലാത്ത പാർട്ടി തന്നെ.! അല്ലെങ്കിൽ തന്നെ ഈ പിന്തുണയ്ക്കുന്നവർ പറഞ്ഞു വെക്കുന്നത് എന്താണ്? ദളിതനായാൽ ബോധമില്ലാതെ തെറി പറയും, അസഭ്യം പറയും എന്നൊക്കെയാണോ? എത്ര വൃത്തികെട്ട ജാതി ബോധവും ദളിത് വിരുദ്ധതയുമാണ് നിങ്ങളെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്.!

ബോധമില്ലാതെ തെറി പറയുന്നവരല്ല ഹേ അയ്യങ്കാളിയുടെ അംബേദ്ക്കറുടെ പിന്മുറ….. അങ്ങനെ ചാപ്പ കുത്തി പോളിറ്റ് ബ്യൂറോയിൽ നിന്ന് നിങ്ങൾ മാറ്റി നിർത്തിക്കോ അത് നിങ്ങളുടെ ഇഷ്ടം, അങ്ങനെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ അനുവദിക്കില്ല അത് ഈ രാജ്യത്തിന്റെ ഇഷ്ടം…. സഖാവ് വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും, നിയമലംഘവനവുമാണ്. കേസെടുത്ത് ജയിലിലിടണം… മനസ്സിലായോ സാറെ

Content Highlight: #immunity #Vinayakan #gets #not #Dalit #but #for #the #comrade #rahulmamkootathil

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup