---
title: "#krishnaprabha | എന്റെ മൂന്നാം വയസ്സിലാണ് ഞാൻ അത് തുടങ്ങിയത്; പക്ഷെ..കല പഠിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്! -കൃഷ്ണ പ്രഭ"
english_title: "#krishnaprabha #talk #learning #dance #music #youngage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156646/krishnaprabha-talk-learning-dance-music-youngage"
published_at: "2023-10-25T07:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538750ca7b88_krishnaprabha.jpg"
keywords: []
---

# #krishnaprabha | എന്റെ മൂന്നാം വയസ്സിലാണ് ഞാൻ അത് തുടങ്ങിയത്; പക്ഷെ..കല പഠിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്! -കൃഷ്ണ പ്രഭ

> **Lead Summary:** **മി**നി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. സ്റ്റേജ് ഷോകളിലൂടേയും കൃഷ്ണ പ്രഭ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. നൃത്ത വേദികളിലെ സ്ഥിരം സാന്നിധ്യമായ കൃഷ്ണ പ്രഭ സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. താരത്തിന്റെ നൃത്ത വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അതേസമയം ഈയ്യടുത്താണ് കൃഷ്ണ പ്രഭയുടെ പാട്ട് വൈറലായി മാറിയത്.

## Article Content

**മി**നി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. സ്റ്റേജ് ഷോകളിലൂടേയും കൃഷ്ണ പ്രഭ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. നൃത്ത വേദികളിലെ സ്ഥിരം സാന്നിധ്യമായ കൃഷ്ണ പ്രഭ സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. താരത്തിന്റെ നൃത്ത വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അതേസമയം ഈയ്യടുത്താണ് കൃഷ്ണ പ്രഭയുടെ പാട്ട് വൈറലായി മാറിയത്.

അമ്മയുടെ പരിപാടിയില്‍ കൃഷ്ണ പ്രഭ പാടി പാട്ടാണ് വൈറലായി മാറിയത്. അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല പാട്ടിലും കൃഷ്ണ പ്രഭ ഇത്ര മിടുക്കിയായിരുന്നുവെന്ന കാര്യം പലരും തിരിച്ചറിയുന്നത് അതോടെയാണ്. തുടര്‍ന്ന് തന്നെ തേടി മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അഭിനന്ദനം എത്തിയതായി നേരത്തെ കൃഷ്ണ പ്രഭ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ നൃത്തവും സംഗീതവുമെല്ലാം പഠിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കൃഷ്ണ പ്രഭ. ഒരു നവരാത്രി കാലത്താണ് താന്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയതെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. ഇപ്പോഴും സംഗീതവും നൃത്തവുമെല്ലാം മുടങ്ങാതെ പരിശീലിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

തന്റെ മൂന്നാം വയസിലാണ് കൃഷ്ണ പ്രഭ കലാ പഠനം ആരംഭിക്കുന്നത്. കൂട്ടിന് അമ്മയുടെ ചേച്ചിയുടെ മകള്‍ പാര്‍വ്വതിയും ഉണ്ടായിരുന്നു. കലാമണ്ഡലം സുഗന്ധി ടീച്ചറായിരുന്നു ഗുരു. അരങ്ങേറുമ്പോള്‍ കൃഷ്ണ പ്രഭയുടെ പ്രായം നാലര വയസായിരുന്നു. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തില്‍ വച്ചായിരുന്നു അരങ്ങേറ്റമെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. അതേസമയം കാലാന്തരത്തില്‍ നൃത്ത പഠനത്തോടുള്ള കുട്ടികളുടെ സമീപനത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും കൃഷ്ണ പ്രഭ പറയുന്നുണ്ട്.

പണ്ട് കുട്ടികളില്‍ തീവ്രവമായ ആഗ്രഹവും സമര്‍പ്പണ ബോധവും ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇന്ന് പലര്‍ക്കും വേണ്ടത് ഇന്‍സ്റ്റന്റ് പഠനം ആണെന്നാണ് കൃഷ്ണ പ്രഭ അഭിപ്രായപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടാനും യുട്യൂബ് ചാനലുകളില്‍ വിഡിയോ ഇടാനുമൊക്കെ വേണ്ടി നൃത്തം പഠിക്കാന്‍ വരുന്നവരാണ് കൂടുതലെന്നും കൃഷ്ണ പ്രഭ അഭിപ്യാപ്പെടുന്നുണ്ട്. 

പല കുട്ടികളും വളരെ ആവേശത്തോടെ വന്ന് കലാപഠനം ആരംഭിക്കും പക്ഷേ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ വിരളമാണെന്നും പറയുന്നു. അതേസമ, തിരക്കേറിയ ജീവിതത്തില്‍ പഠനത്തോടൊപ്പം കലയ്ക്കും കൂടി മാറ്റി വയ്ക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടോ മടികൊണ്ടോ ഒക്കെയാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും താരം പറയുന്നു. അതേസമയം മാതാപിതാക്കള്‍ നിരന്തരം പങ്കുവെക്കുന്ന പരാതിയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 

പഠിത്തം തുടങ്ങിയിട്ട് ഇത്രയും നാളായിട്ടും അടിസ്ഥാന ചുവടുകള്‍ മാത്രമാണ് പഠിപ്പിച്ചത് എന്നാണ് അവരുടെ പരാതി. ഇതിനാല്‍ വിരസത മൂലം പരിശീലനം പാതി വഴിയില്‍ ഉപേക്ഷിക്കും. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നാണ് കൃഷ്ണ പ്രഭയുടെ നിര്‍ദ്ദേശം. നൃത്തത്തിന്റെ അടവുകളും ചുവടുകളുമൊക്കെ ചിട്ടയോടെ പഠിക്കാന്‍ വേണ്ടിയാണ് ദീര്‍ഘനാള്‍ ഒരേ കാര്യം തന്നെ പരിശീലിപ്പിക്കുന്നതെന്നാണ് താരം പറയുന്നത്. കൂടാതെ തനിക്കറിയാവുന്ന ഒരു നൃത്ത വിദ്യാലയത്തില്‍ പഠനം തുടങ്ങി എട്ടു വര്‍ഷമെങ്കിലും പൂര്‍ത്തിയായെങ്കിലേ അരങ്ങേറ്റം നടത്താന്‍ അനുവദിക്കൂവെന്നും കൃഷ്ണ പ്രഭ പറയുന്നു. 

അതേസമയം, ുപാതി വഴിയില്‍ നൃത്തപഠനം ഉപേക്ഷിക്കുന്ന പ്രവണത കൂടുതലുള്ളത് കേരളത്തിലാണെന്നും കൃഷ്ണ പ്രഭ അഭിപ്രായപ്പെടുന്നുണ്ട്. നൃത്ത പരിശീലനത്തിനായി ചെന്നൈയിലാണ് കൃഷ്ണ പ്രഭ ഇപ്പോഴുള്ളത്. പ്രശസ്ത ഭരതനാട്യം നര്‍ത്തകി ലീലാ സാംസണിന്റെ കീഴിലാണ് പരിശീലനം. കേരളത്തില്‍നിന്ന് വ്യത്യസ്തമായ മനോഭാവമുള്ള കുട്ടികളെയാണ് ഞാനിവിടെ കണ്ടത്. വളരെ സമര്‍പ്പണ ബുദ്ധിയോടെയാണ് കുട്ടികള്‍ നൃത്ത വിദ്യാലയത്തില്‍ പരിശീലനത്തിനായി എത്തുന്നതെന്നും കൃഷ്ണ പ്രഭ കൂട്ടിച്ചേര്‍ക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/156646/krishnaprabha-talk-learning-dance-music-youngage)