#Nayantara | വിജയദശമി ദിനത്തില്‍ പുതിയ ഉത്പന്നം അവതരിപ്പിച്ച് നയന്‍താര

#Nayantara | വിജയദശമി ദിനത്തില്‍ പുതിയ ഉത്പന്നം അവതരിപ്പിച്ച് നയന്‍താര
2023-10-24T22:19:00 | By Vyshnavy Rajan

(moviemax.in ) സിനിമ രംഗത്ത് ബോളിവുഡിലെ ജവാനിലൂടെയുള്ള അരങ്ങേറ്റം വന്‍ വിജയമായതിന് ശേഷം വലിയ തിരക്കിലാണ് നടി നയന്‍താര. ഇരൈവന്‍ എന്ന ജയം രവി ചിത്രമാണ് നയന്‍താരയുടെതായി അവസാനമായി പുറത്തുവന്നത്.

മണ്ണാങ്കട്ടി എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. അതേ സയമം 9s എന്ന പേരില്‍ ഒരു ബ്രാന്‍റും അടുത്തിടെ നയന്‍താര അവതരിപ്പിച്ചിരുന്നു. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ് 9S വഴി നയന്‍താര അവതരിപ്പിക്കുന്നത്. എന്നാല്‍ വിജയദശമി ദിനത്തില്‍ നയന്‍താര പുതിയ ഉത്പന്നം കൂടി അവതരിപ്പിക്കുകയാണ്.

ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയന്‍താര അവതരിപ്പിക്കുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായി ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താര ഈ ബ്രാന്‍റ് അവതരിപ്പിക്കുന്നത്.

സ്ത്രീ ആര്‍ത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയുമാണ് ഡോ.ഗോമതി. ഈ വിജയദശമി ആഘോഷ വേളയില്‍ ഫെമി 9 ന്‍റെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്.

വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാന്‍റ് മാത്രമല്ല ഫെമി 9. ഇത് ഒരോ സ്ത്രീയുടെയും ശക്തിയും സൌന്ദര്യവും ചേര്‍ന്നതാണ്. ഇത്തരം ഒരു ശക്തീകരണ സംരഭത്തെ പ്രോത്സാഹിപ്പിക്കൂ. തമ്മില്‍ സഹായിച്ച് വളരാം - ഫെമി 9 സംബന്ധിച്ച സോഷ്യല്‍ മീഡിയ കുറിപ്പില്‍ നയന്‍താര പറയുന്നു.

പുതിയ ഉത്പന്നത്തോടൊപ്പം ഭര്‍ത്താവ് വിഘ്നേശ് ശിവനൊപ്പവും, ഡോ.ഗോമതിക്കൊപ്പവും ഉള്ള ചിത്രങ്ങള്‍ നയന്‍താര പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംരംഭം ആരംഭിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ പലരും നയന്‍സിനെ അഭിനന്ദിക്കുന്നുണ്ട്.

ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന മണ്ണാങ്കട്ടിയിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. . പേര് ഒരു കോമഡി ചിത്രമാണ് എന്ന് തോന്നിക്കുമെങ്കിലും കോളിവുഡ് വാര്‍ത്തകള്‍ പ്രകാരം ഗൌരവമേറിയ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം.

സാമൂഹ്യ പ്രശ്നങ്ങള്‍ അടക്കം ചിത്രം വിമര്‍ശന വിധേയമാക്കുന്നു എന്നാണ് വിവരം. നയന്‍താര മുന്‍പേ കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാന്‍ സമ്മതിച്ച ചിത്രമാണ് ഡ്യൂഡ് വിക്കിയുടെ ചിത്രം എന്നാണ് കോളിവുഡിലെ സംസാരം. എന്നാല്‍ ജവാന്‍ അടക്കം വന്‍ ചിത്രങ്ങളുടെ തിരക്കിന് ശേഷം ചെയ്യാം എന്ന രീതിയില്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.

Content Highlight: #Nayanthara #Nayanthara #launched #newproduct #Vijayadashami

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup