#govindpadmasoorya | 'അന്ന് എന്റെ വിവാഹം നടക്കുമെന്നാണ് കരുതിയത്, ആകെ പെട്ടുപോയി'; വിവാഹത്തെക്കുറിച്ച് ജിപി പറഞ്ഞത്

#govindpadmasoorya | 'അന്ന് എന്റെ വിവാഹം നടക്കുമെന്നാണ് കരുതിയത്, ആകെ പെട്ടുപോയി'; വിവാഹത്തെക്കുറിച്ച് ജിപി പറഞ്ഞത്
2023-10-24T19:46:00 | By Athira V

നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ​സീരിയൽ-സിനിമാ താരം ​ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ടുപേരുടെയും ആരാധകരിൽ ഞെട്ടലുണ്ടാക്കിയതായിരുന്നു ഈ വാർത്ത. പൊതുവെ താരങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അതിന്റെ സൂചനകൾ ഏതെങ്കിലുമൊക്കെ വിധത്തിൽ പുറത്തുവരികയും ചർച്ചയാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. 

വിവാഹനിശ്ചയം വരെ എല്ലാ കാര്യങ്ങളും രഹസ്യമാക്കി വയ്ക്കുകയായിരുന്നു ജിപിയും ഗോപികയും. അഷ്ടമി ദിനത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ജിപി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. സിനിമാ, സീരിയൽ മേഖലയിൽ നിന്നുള്ള ജിപിയുടെയും ​ഗോപികയുടെയും സുഹൃത്തുകളും വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോഴിക്കോട് വെച്ചാണ് പരിപാടി നടന്നത്. അടുത്തിടെ വരെ വിവാ​ഹം എന്ന കാര്യത്തോട് മുഖം തിരിച്ച് നടന്നിരുന്ന ആളാണ് ജിപി. 

അതുകൊണ്ട് തന്നെ ജിപി വിവാഹിതനാകാൻ പോകുന്നു എന്നത് ആരാധകർ ആഘോഷമാക്കി മാറ്റി. വധു ഗോപിക ആണെന്ന് അറിഞ്ഞതിൽ ഇരട്ടി സന്തോഷമായിരുന്നു ആരാധകർക്ക്. ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകർക്കെല്ലാം പ്രിയങ്കരിയാണ് ഗോപിക. സാന്ത്വനം പരമ്പരയിൽ അഞ്ജലി ആയെത്തുന്ന ഗോപികയ്ക്ക് നിരവധി ആരാധകരാണുള്ളത്. വിവാഹനിശ്ചയത്തിന്റെ വാർത്ത പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയ മുഴുവൻ ഇവരുടെ വിവാഹം സംബന്ധിച്ച ചർച്ചകളാണ്. 


ഒപ്പം വിവാഹത്തെ കുറിച്ച് ജിപി മുൻപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. മുപ്പത് കഴിഞ്ഞപ്പോൾ മുതൽ അഭിമുഖങ്ങളിലെല്ലാം ജിപിയോട് വിവാഹത്തെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ജിപി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

'ജീവിതം ഭയങ്കര രസകരമായി അടിച്ചു പൊളിച്ചു ആസ്വദിക്കുകയാണ് ഞാൻ. മുപ്പതു കഴിഞ്ഞാൽ വയസ്സിനെക്കുറിച്ച് ആലോചിക്കില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്. എനിക്ക് അങ്ങനെ പേടിയൊന്നുമില്ല. ഞാൻ എത്ര കഴിഞ്ഞെന്നു പറഞ്ഞാലും വയസ്സിനെക്കുറിച്ച് ആലോചിക്കാറേയില്ലല്ലോ. കോവിഡ് വന്നതിനു ശേഷം വയസ്സിന്റെ ട്രാക്ക് നഷ്ടപ്പെട്ടു. നമ്മൾ ഈ ബർത്ത്ഡേ ആഘോഷിക്കൽ കുറവാണല്ലോ, 16 ജൂൺ 1987 ആണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്', 

'ഞാൻ ആർക്കും പിടികൊടുക്കാതെ നടക്കുകയല്ല. വീട്ടീന്ന് കല്യാണക്കാര്യത്തിൽ നല്ല പ്രെഷർ ഉണ്ട്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഞാൻ കരുതിയത് എന്റെ കല്യാണം അപ്പോൾ നടക്കുമെന്നാണ്. വീട്ടിൽ തന്നെ ആയിരുന്നല്ലോ, ഇറങ്ങി ഓടാനും പറ്റില്ല. ആകെ പെട്ടുപോയി. മാട്രിമോണി അത് ഇത് എന്നൊക്കെ പറഞ്ഞ് എന്നെ വീട്ടുകാർ ആകെ ബുദ്ധിമുട്ടിച്ചു. ഓരോ മാട്രിമോണിയലും തുറന്നു വച്ചിട്ട് ഈ കുട്ടി കൊള്ളാം ആ കുട്ടി കൊള്ളാം ഇതുതന്നെ ആയിരുന്നു കേട്ടുകൊണ്ടിരുന്നത്',.

'വൈകാതെ എന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിനെക്കാൾ റീച്ചുള്ള ഒരു മാട്രിമോണിയൽ പ്രൊഫൈൽ എനിക്ക് ഉണ്ടാകും. എന്റെ വീട്ടുകാർ എന്റെ പേരും വിലാസവും അതിൽ ഉടനെ അപ്‌ലോഡ് ചെയ്യുന്നതും ആയിരിക്കും. ഞാൻ അതിങ്ങനെ പിടിച്ചു വച്ചിരിക്കുകയാണ്. ശരിക്കും ഒരു വടംവലി പോലെയാണ്, ഞാൻ ഒന്ന് വിട്ടാൽ അത് ഒരു പോക്ക് അങ്ങ് പോകും', എന്നാണ് ഗോവിന്ദ് പത്മസൂര്യ അന്ന് പറഞ്ഞത്. 

അതേസമയം ജിപിയുടെയും ഗോപികയുടെയും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിൽ ജിപി ഇക്കാര്യം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. ഇവരുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

Content Highlight: #govindpadmasoorya #openedup #marriage #plans #video #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup