---
title: "#sureshgopi | അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണം; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി "
english_title: "#should #be #born #as #female #next #birth #SureshGopi #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156328/should-be-born-as-female-next-birth-sureshgopi-said-openly"
published_at: "2023-10-23T19:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536835ac6293_sureshgopi.jpg"
keywords: []
---

# #sureshgopi | അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണം; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി 

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് സുരേഷ്‌ഗോപി . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

## Article Content

മലയാളികളുടെ പ്രിയ നടനാണ് സുരേഷ്‌ഗോപി . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . അടുത്ത ജന്മത്തില്‍ പെണ്ണായി ജനിക്കണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

എന്റെ കയ്യില്‍ ഒരുപാട് ആഭരണങ്ങള്‍ ഉണ്ട്. ഈ ആഭരണങ്ങളൊക്കെ അണിയാന്‍ അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മനസ് തുറന്നത്. എന്റെ കയ്യില്‍ ഒരുപാട് ആഭരണങ്ങള്‍ ഉണ്ട്. ഈ ആഭരണങ്ങളൊക്കെ അണിയാന്‍ അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം.

മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെ പുരുഷന്‍മാരും ഇപ്പോള്‍ വലിയ മാല എല്ലാം ഇടാറുണ്ട്.

ചിലപ്പോള്‍ ആ സ്റ്റൈല്‍ പരീക്ഷിച്ചേക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. മകളുടെ കല്യാണത്തെ കുറിച്ചും സുരേഷ് ഗോപി മനസ് തുറന്നു. ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുന്നു. ഈ അടുത്ത് ലെഹങ്ക പറഞ്ഞേല്‍പ്പിച്ചു.  അപ്പോള്‍ മകള്‍ വിളിച്ചു ചോദിച്ചു,

‘അച്ഛാ നമുക്ക് ആ ലെഹങ്ക മാറി ചിന്തിച്ചാലോ’ എന്ന്. ശേഷം അവള്‍ അയച്ച ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപോയി. എന്റെ അതേ ഇഷ്ടം. അപ്പോള്‍ പുതിയ കാലത്തും നമ്മുടെ സ്‌റ്റൈലും ടേസ്റ്റും കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്നുണ്ട്.

മകള്‍ കല്യാണം കഴിഞ്ഞു പോകുന്നതില്‍ വിഷമമില്ല. അത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെണ്‍കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കുന്നത് ധൈര്യമാണ്. പിന്നെ പഴയ കാലമല്ലല്ലോ. കല്യാണം കഴിഞ്ഞാലും മക്കള്‍ അടുത്ത് തന്നെയില്ലേ എന്നും സുരേഷ് ഗോപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/156328/should-be-born-as-female-next-birth-sureshgopi-said-openly)