---
title: "#raksharaj |  'നാളെ കാണാം മോളെ' എന്ന് പറഞ്ഞു പോയ സാര്‍ ഇപ്പോഴും മനസ്സിലുണ്ട്; വികാരഭരിതയായി അപ്പു"
english_title: "#santhwanam #fame #raksharaj #shares #memories #director #adithyan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156239/santhwanam-fame-raksharaj-shares-memories-director-adithyan"
published_at: "2023-10-23T13:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65362a634f1d6_adithyan.jpg"
keywords: []
---

# #raksharaj |  'നാളെ കാണാം മോളെ' എന്ന് പറഞ്ഞു പോയ സാര്‍ ഇപ്പോഴും മനസ്സിലുണ്ട്; വികാരഭരിതയായി അപ്പു

> **Lead Summary:** **ജന**പ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ഇത്രത്തോളം സ്വാധീനിക്കാന്‍ കഴിഞ്ഞ മറ്റൊരു പരമ്പരയുണ്ടാകില്ല. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ് സാന്ത്വനം. കുടുംബ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ തൊട്ടടുത്ത വീട്ടിലുള്ളവരാണ് സ്വാന്തനം വീട്ടുകാര്‍. സാന്ത്വനത്തിന്റെ ഈ വിജയത്തിന്റെ ക്രെഡിറ്റ് മൊത്തം ഒരാള്‍ക്കുള്ളതാണ്. സംവിധായകന്‍ ആദിത്യന്‍. 

## Article Content

**ജന**പ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ഇത്രത്തോളം സ്വാധീനിക്കാന്‍ കഴിഞ്ഞ മറ്റൊരു പരമ്പരയുണ്ടാകില്ല. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ് സാന്ത്വനം. കുടുംബ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ തൊട്ടടുത്ത വീട്ടിലുള്ളവരാണ് സ്വാന്തനം വീട്ടുകാര്‍. സാന്ത്വനത്തിന്റെ ഈ വിജയത്തിന്റെ ക്രെഡിറ്റ് മൊത്തം ഒരാള്‍ക്കുള്ളതാണ്. സംവിധായകന്‍ ആദിത്യന്‍. 

എന്നാല്‍ സാന്ത്വനം കുടുംബവും പ്രേക്ഷകരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദിത്യന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ്. ഒരിക്കലും പ്രതീക്ഷിക്കാതെ കടന്നു വന്ന മരണം ആദിത്യനേയും കൊണ്ടു പോയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാനായി സാന്ത്വനം താരങ്ങളെല്ലാം എത്തിയിരുന്നു. കരഞ്ഞു കലങ്ങി നില്‍ക്കുന്ന താരങ്ങളെ സമീപകാലത്തൊന്നും പ്രേക്ഷകര്‍ മറക്കില്ല.

ഇപ്പോഴിതാ ആദിത്യനെക്കുറിച്ചുള്ള നടി രക്ഷയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പരമ്പരയില്‍ അപ്പു എന്ന ജനപ്രീയ കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. സാര്‍ വിട്ടുപോയെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും മനസ്സ് അനുവദിക്കുന്നില്ല. അവസാന ദിവസം രാത്രി ഷൂട്ട് കഴിഞ്ഞ് 'നാളെ കാണാം മോളെ' എന്ന് യാത്ര പറഞ്ഞു പോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സില്‍ അതുപോലെ തന്നെ ഉണ്ട്. 

കഴിഞ്ഞ 3 വര്‍ഷം ഒരു ഗുരുനാഥനായി, ഒരു ജേഷ്ഠനെ പോലെ എന്റെ നല്ല സുഹൃത്തായി കൂടെ ഉണ്ടായിരുന്ന ആള്‍, അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപ്പു എന്ന കഥാപാത്രം എന്നെ വിശ്വസിച്ചു ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'എല്ലാ ഇമോഷന്‍സും പെര്‍ഫോം ചെയ്യാനുള്ള ഒരു കഥാപാത്രമാണെന്നും എവിടെയെങ്കിലും ഒന്ന് പാളി പോയാല്‍ കഥാപാത്രത്തിന്റെ ഡെപ്ത് നഷ്ടപ്പെടുമെന്നും ആണ്'. ഇന്നീ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റ് അദ്ദേഹത്തിന് അവകാശപ്പെടുന്നതാണ്. 

ഈ ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതല്ല, സാറിനെ കുറിച്ച് എത്ര എഴുതിയാലും അതു മുഴുവന്‍ ആവില്ല. കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല. ആദിത്യന്‍ സാറിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും എന്ന വിശ്വാസത്തോടെ സാറിന് എന്നും പ്രിയപ്പെട്ട അപ്പു. എന്നു പറഞ്ഞാണ് രക്ഷ കുറിപ്പ് നിര്‍ത്തുന്നത്. 

അതേസമയം കഴിഞ്ഞ ദിവസം പരമ്പരിലെ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക അനിലും വികാരഭരിതമായൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ഗോപിക അനില്‍ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയില്‍ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമുള്ള ഒരാള്‍ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയല്‍ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ആദിത്യന്‍ സാറിനാണെന്നാണ് ഗോപിക പറഞ്ഞത്. 

അദ്ദേഹം പലപ്പോഴും സെറ്റില്‍ ഈ സാന്ത്വനം എന്ന സീരിയല്‍ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവര്‍ഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റില്‍ ഇരിക്കുമ്പോള്‍ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്‌നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷന്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി വേറെ എവിടെയും കിട്ടാറില്ലെന്നും ഗോപിക പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/156239/santhwanam-fame-raksharaj-shares-memories-director-adithyan)