#ShrutiRajinikanth | ഇൻസ്റ്റഗ്രാമിൽ വന്ന ഒരു മെസേജ് ആണ് ജീവിതം മാറ്റി മറിച്ചത് - ശ്രുതി രജനീകാന്ത്

#ShrutiRajinikanth | ഇൻസ്റ്റഗ്രാമിൽ വന്ന ഒരു മെസേജ് ആണ് ജീവിതം മാറ്റി മറിച്ചത് - ശ്രുതി രജനീകാന്ത്
2023-10-23T09:08:00 | By MITHRA K P

(moviemax.in) ടെലിവിഷൻ ലോകത്തെ മിന്നും താരമാണ് ശ്രുതി രജനീകാന്ത്. ആ പേര് പോലെ തന്നെ യുണീക് ആണ് ശ്രുതി. ചക്കപ്പഴത്തിലെ പൈങ്കിളിയായിട്ടാണ് മലയാളികൾ ശ്രുതിയെ നെഞ്ചിലേറ്റുന്നത്.

അടിപൊളി പ്രകടനവുമായി ചക്കപ്പഴത്തിൽ നിറഞ്ഞാടുകയാണ് ശ്രുതി രജനീകാന്ത്. ഇടക്കാലത്ത് പരമ്പരയിൽ നിന്നും ഇടവേളയെടുത്ത ശ്രുതി പിന്നീട് ശക്തമായി തന്നെ തിരികെ വരികയും ചെയ്തിരുന്നു

. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ശ്രുതി രജനീകാന്ത്. ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയൻറ് എന്തായിരുന്നുവെന്നാണ് ചോദ്യം. ഇതിന് ശ്രുതി നൽകിയ മറുപടി ജീവിതത്തിൽ എല്ലാം ടേണിംഗ് പോയന്റുകളായിരുന്നുവെന്നാണ്.

ഇൻസ്റ്റഗ്രാമിൽ വന്ന ഒരു മെസേജ് ആണ് ജീവിതം മാറ്റി മറിച്ചതെന്ന് ശ്രുതി പറയുന്നു. ആ മെസേജാണ് ശ്രുതിയെ ചക്കപ്പഴത്തിലേക്ക് എത്തിക്കുന്നത്. തന്റെ ജീവിതത്തിലെ ടേണിംഗ് പോയന്റ് അതായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. ആരാധകരും അത് അംഗീകരിക്കും. ചക്കപ്പഴും പൈങ്കിളിയും നേടിയ കയ്യടികൾ തന്നെ അതിനുള്ള തെളിവാണ്.

തൻറെ സ്‌കിൻ സീക്രട്ടും താരം വെളിപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്നതാണത്രേ ശ്രുതിയുടെ സീക്രട്ട്. പിന്നാലെ തൻറെ ജീവിതത്തിലെ വിഷമഘട്ടത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്.

ഏഴ് വർഷത്തോളം ഒരുപാട് സ്ട്രഗ്ൾ ചെയ്തു. ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷെ ഒന്നും എവിടെയും എത്താൻ സാധിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. ഇതോടെ പഠനത്തിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. ബിരുദാന്തര ബിരുദത്തിന് ശേഷം പിഎച്ച്ഡി എടുക്കാനായിരുന്നു ശ്രുതിയുടെ തീരുമാനം. താനൊരു വെബ് സീരീസ് അഡിക്ടാണെന്നും ശ്രുതി പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ശ്രുതിയെ അറിയുന്നവർക്ക് അത് വ്യക്തമായി അറിയുന്ന കാര്യം തന്നെയാണ്. തന്റെ പ്രിയപ്പെട്ട സീരിസിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ശ്രുതി സംസാരിക്കുന്നുണ്ട്. ശ്രുതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

Content Highlight: #message #Instagram #changed #life #ShrutiRajinikanth

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup