---
title: "#dilsha | റംസാനുമായുള്ള ബന്ധത്തെകുറിച്ച് തുറന്ന് പറഞ്ഞ ദിൽഷ "
english_title: "#ramsan #relationship #open #said #dilsha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156152/ramsan-relationship-open-said-dilsha"
published_at: "2023-10-23T08:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535de2d94f0b_dilsha.jpg"
keywords: []
---

# #dilsha | റംസാനുമായുള്ള ബന്ധത്തെകുറിച്ച് തുറന്ന് പറഞ്ഞ ദിൽഷ 

> **Lead Summary:** **[ ബി**ഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദിൽഷ പ്രസന്നൻ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസൺ ആയ നാലാം സീസണിലെ വിന്നറാണ് ദിൽഷ.

## Article Content

**[ ബി**ഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദിൽഷ പ്രസന്നൻ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസൺ ആയ നാലാം സീസണിലെ വിന്നറാണ് ദിൽഷ.

ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസൺ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷ പ്രസന്നൻ ബിഗ് ബോസ് വിന്നർ പുരസ്‌കാരത്തിലേക്ക് എത്തുന്നത്.

ബിഗ് ബോസിന് ശേഷം ഡാൻസിംഗ് സ്റ്റാർസ് എന്ന ഷോയിലും പങ്കെടുത്തിരുന്നു ദിൽഷ. ഇപ്പോഴിതാ, അനുഭവങ്ങളും അഭിപ്രായങ്ങളും ധന്യ വർമയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് തുറന്ന് പറയുകയാണ് താരം.

> എപ്പോഴും കേൾക്കുന്ന ചോദ്യം വീണ്ടും ആവർത്തിക്കുകയാണ് ധന്യ. റംസാനും ദിൽഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണത്. "ഞങ്ങളുടെ ഒരു ഡാൻസ് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ കാണുന്നത് വേറെ പാട്ടുകളിൽ ആ ഡാൻസ് എഡിറ്റ് ചെയ്യുന്നതാണ്.

യൂട്യൂബിൽ നോക്കിയാൽ കാണുക റംസാന്റേയും ദിൽഷയുടേയും കല്യാണമായെന്നും അവിടെ പോയി ഇവിടെ പോയി എന്നാകും. ഞാനത് കാണുമ്പോൾ അവന് അയച്ചു കൊടുക്കും.

അവൻ കാണുന്നത് അവൻ എനിക്കും അയച്ചു തരും. ഞങ്ങൾ രണ്ടു പേരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറ്. ഞങ്ങൾക്ക് രണ്ടു പേർക്കും അറിയുന്നൊരു കാര്യമുണ്ട്, എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാൻ പറ്റുക.

> അത് നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല. നമുക്ക് ചെയ്യാൻ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മൾക്ക് ഇവിടെ നിന്ന് ഡാൻസ് കളിക്കാം എന്നത് മാത്രമാണ്" ദിൽഷ പറയുന്നു.

കയ്യടികൾക്കൊപ്പം തന്നെ വിവാദങ്ങളും നിറഞ്ഞതായിരുന്നു ദിൽഷയുടെ ബിഗ് ബോസ് യാത്രയും തുടർന്നുള്ള കുറച്ച് കാലവും. സിൻഡ്രല്ല എന്ന സിനിമയിലൂടെ നായികയായും അരങ്ങേറുകയാണ് ദിൽഷ. ദിൽഷയുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/156152/ramsan-relationship-open-said-dilsha)