---
title: "#gopika anil | അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല; തുറന്നു പറച്ചിലുമായി ഗോപിക അനിൽ"
english_title: "#there #will #be #nomore #meeting #gopikaanil #frankness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156151/there-will-be-nomore-meeting-gopikaanil-frankness"
published_at: "2023-10-23T07:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535da1c6f2b4_moviemax.jpg"
keywords: []
---

# #gopika anil | അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല; തുറന്നു പറച്ചിലുമായി ഗോപിക അനിൽ

> **Lead Summary:** **[ **കഴിഞ്ഞ ദിവസമായിരുന്നു മലയാളം സീരിയല്‍ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തി സംവിധായകന്‍ ആദിത്യന്‍ വിട വാങ്ങിയത്. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച നിരവധി സീരിയലുകള്‍ ഒരുക്കിയിട്ടുള്ള ആദിത്യന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തിരുന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ സാന്ത്വനം പരമ്പരയായിരുന്നു.

## Article Content

**[ **കഴിഞ്ഞ ദിവസമായിരുന്നു മലയാളം സീരിയല്‍ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തി സംവിധായകന്‍ ആദിത്യന്‍ വിട വാങ്ങിയത്. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച നിരവധി സീരിയലുകള്‍ ഒരുക്കിയിട്ടുള്ള ആദിത്യന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തിരുന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ സാന്ത്വനം പരമ്പരയായിരുന്നു.

പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. പല താരങ്ങളെയും കൈപിടിച്ചുകൊണ്ടുവന്ന സംവിധായകനായിരുന്നു ആദിത്യന്‍. അതുകൊണ്ടുതന്നെ നിരവധിയാളുകളാണ് ആദിത്യന്റെ വിയോഗത്തെപ്പറ്റി പോസ്റ്റുകളിടുന്നത്.

അത്തരത്തില്‍ സാന്ത്വനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപികാ അനിലിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈകാരികമായ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്നെ താനാക്കി മാറ്റിയ ആദിത്യന് തന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയാണ് ഗോപിക അര്‍പ്പിക്കുന്നത്. ഇത്രയും ജനങ്ങള്‍ക്ക് മുന്നിലേക്ക് തന്നെ അഞ്ജലിയാക്കിയെടുത്തത് ആദിത്യന്‍ സാറാണെന്നും ഇത്ര ക്രിയേറ്റീവായി പരമ്പര മുന്നോട്ട് കൊണ്ടുപോയത്, ആദിത്യനെന്ന ഒരാളുടെ മിടുക്കാണെന്നും മറ്റുമാണ് അഞ്ജലി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/156151/there-will-be-nomore-meeting-gopikaanil-frankness)