---
title: "#Daliptahil | ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ"
english_title: "#Daliptahil #Bollywood #actor #DalipTahil #sentenced #prison"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156089/daliptahil-bollywood-actor-daliptahil-sentenced-prison"
published_at: "2023-10-22T18:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65351d734c5fc_dalip_thahal.jpg"
keywords: []
---

# #Daliptahil | ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ

> **Lead Summary:** ** മ**ദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ, ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ.

## Article Content

** മ**ദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ, ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ.

മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചത്. 2018 ൽ നടന്ന കേസിലാണ് വിധി.

മദ്യപിച്ച് ദലീപ് താഹിൽ ഓടിച്ച കാർ ഓട്ടോയിൽ ഇടിക്കുകയും രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ, നടൻ മദ്യലഹരിയിലായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം നടന്നതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച താരം ​ഗണേശ ചതുർത്ഥിഘോഷയാത്രയ്ക്കിടെയുണ്ടായ ​ഗതാ​ഗത തടസ്സത്തിൽപ്പെടുകയായിരുന്നു.അന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/156089/daliptahil-bollywood-actor-daliptahil-sentenced-prison)