---
title: "#leo | ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് ലിയോ...!"
english_title: "#Leo #broke #boxoffice #records"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156002/leo-broke-boxoffice-records"
published_at: "2023-10-22T11:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534bf645691d_leo1.jpg"
keywords: []
---

# #leo | ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് ലിയോ...!

> **Lead Summary:** ** ലോ**കേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലിയോ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും ബോക്സോഫീസിൽ വൻവിജയമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രം ഇറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ തമിഴിലെ മിക്ക റെക്കോഡുകളും ലിയോ തകർത്തിട്ടുണ്ട്.

## Article Content

** ലോ**കേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലിയോ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും ബോക്സോഫീസിൽ വൻവിജയമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രം ഇറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ തമിഴിലെ മിക്ക റെക്കോഡുകളും ലിയോ തകർത്തിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ 2023ലെ റെക്കോഡ് ആദ്യ ദിന കളക്ഷനുകളിൽ ഒന്നായിരുന്നു ലിയോക്ക് ലഭിച്ചത്. ഇപ്പോൾത്തന്നെ 250 കോടിയിലേറെ രൂപ ലോകമെമ്പാടും നിന്നും സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കേരളത്തിലും സിനിമക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപ ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കിയതായിട്ടാണ് സിനിമാ ട്രാക്കർമാരുടെ കണക്കുകൾ.

വരും ദിവസങ്ങളിലും ലിയോ ബോക്സോഫീസിൽ ഹിറ്റ് തുടരും എന്ന് തന്നെയാണ് പ്രതീക്ഷ. അർജുൻ സർജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, തൃഷ സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്ൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിർമിച്ചിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/156002/leo-broke-boxoffice-records)