---
title: "#nani31 |  'നാനി31'; നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടു"
english_title: "#Nanny31 #announcement #video #Nani #VivekAtreya #film #released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155932/nanny31-announcement-video-nani-vivekatreya-film-released"
published_at: "2023-10-21T23:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65340eee55332_mov11.jpg"
keywords: []
---

# #nani31 |  'നാനി31'; നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടു

> **Lead Summary:** ** നാ**നിയും സംവിധായകൻ വിവേക് ആത്രേയയും ഒന്നിക്കുന്ന 'നാനി31'ന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടു. അണ്ടേ സുന്ദരാനികിക്ക് ശേഷം ശേഷം നാനിയും വിവേക് ആത്രേയയും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

## Article Content

** നാ**നിയും സംവിധായകൻ വിവേക് ആത്രേയയും ഒന്നിക്കുന്ന 'നാനി31'ന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടു. അണ്ടേ സുന്ദരാനികിക്ക് ശേഷം ശേഷം നാനിയും വിവേക് ആത്രേയയും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഓസ്കാർ ചിത്രം ആർ.ആർ.ആറിന്റെ മികച്ച വിജയത്തിന് ശേഷം ഡി.വി.വി. എന്റെർടയ്ൻമെന്റിന്റെ ബാനറിൽ ഡി.വി.വി. ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ ചിത്രത്തിൽ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സ്കോർ എന്നിവയിൽ നിന്നും വ്യക്തമാണ്.

'നാനി 31'ലെ ആദ്യ ഗ്ലിൻസ് ഈ മാസം 23ന് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/155932/nanny31-announcement-video-nani-vivekatreya-film-released)