---
title: "സുബി സുരേഷിനെ കാണാന്മാനില്ല; വീഡിയോയുമായി ചാനല്‍"
english_title: "Subi Suresh is not to be seen; Channel with video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15587/subi-suresh-is-not-to-be-seen-channel-with-video"
published_at: "2021-12-11T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b47769635d1_.jpg"
keywords: []
---

# സുബി സുരേഷിനെ കാണാന്മാനില്ല; വീഡിയോയുമായി ചാനല്‍

> **Lead Summary:** മിമിക്രി ലോകത്ത് നിന്നും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമെത്തിയ സുബി സുരേഷ് ഇപ്പോള്‍ അഭിനേത്രിയായി തിളങ്ങി നില്‍ക്കുകയാണ്. പല മേഖലകളിലായി കൈ നിറയെ പരിപാടികളുമായി തിരക്കിലായിരുന്നു നടി. ഇതിനിടയില്‍ സുബിയെ കാണ്മാനില്ലെന്ന തരത്തിലൊരു വാര്‍ത്ത പ്രചരിക്കുകയാണ്. സുബി സുരേഷിനെ കാണ്മാനില്ല, കിട്ടുന്നവര്‍ അറിയിക്കണമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറടക്കമുള്ള പരസ്യമാണ് പുറത്ത് വന്നത്. കൈരളി ചാനല്‍ പങ്കുവെച്ച വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. ഇതോടെ രസകരമായ വിവരങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

## Article Content

മിമിക്രി ലോകത്ത് നിന്നും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമെത്തിയ സുബി സുരേഷ് ഇപ്പോള്‍ അഭിനേത്രിയായി തിളങ്ങി നില്‍ക്കുകയാണ്. പല മേഖലകളിലായി കൈ നിറയെ പരിപാടികളുമായി തിരക്കിലായിരുന്നു നടി. ഇതിനിടയില്‍ സുബിയെ കാണ്മാനില്ലെന്ന തരത്തിലൊരു വാര്‍ത്ത പ്രചരിക്കുകയാണ്. സുബി സുരേഷിനെ കാണ്മാനില്ല, കിട്ടുന്നവര്‍ അറിയിക്കണമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറടക്കമുള്ള പരസ്യമാണ് പുറത്ത് വന്നത്. കൈരളി ചാനല്‍ പങ്കുവെച്ച വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. ഇതോടെ രസകരമായ വിവരങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

സുബി സുരേഷ് വയസ് 28. എറണാകുളം ജില്ലയിലെ എളമക്കരയില്‍ നിന്നും 5-12-2021 മുതല്‍ കാണാന്മാനില്ല. സംശയാസ്പദമായി കാണുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക എന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ അടക്കം പങ്കുവെച്ചാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. സുബിയുടെ ഫോട്ടോയും കാണാന്മാനില്ല എന്ന ക്യാപ്ഷനുമൊക്കെ ഇതിന് നല്‍കിയിരിക്കുകയാണ്. അതേ സമയം സുബിയെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് രസകരമായ മറുപടികളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

ഇങ്ങനെയാണൊ ഒരു പരസ്യം ചെയ്യുന്നത്. നല്ല രീതിയില്‍ പരസ്യം ചെയ്യാന്‍ അറിയില്ല എങ്കില്‍ മിണ്ടാതിരുന്നു കൂടെ. 20 വര്‍ഷം മുമ്പുള്ള വയസ് കൊടുത്തത് തെറ്റായി പോയി. വയസ്സിന്റെ കാര്യം അറിഞ്ഞിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. പോസ്റ്റ് മാന്‍ ഇങ്ങനെ ചിരിപ്പിക്കാനിറങ്ങരുത്. ആര് കൊണ്ട് പോയാലും ഉടനെ തിരിച്ച് കൊണ്ടുവരും. കാരണം സുബിയ്ക്ക് വാ അടക്കി വെക്കാന്‍ അറിയാതെ സംസാരിക്കും. വയസ്സും കൂടി ആദ്യം പറഞ്ഞ സ്ഥിതിക്ക് ഞാന്‍ വിചാരിച്ച ആളല്ലെന്ന് അപ്പോള്‍ തന്നെ മനസിലായി. സുബിക്ക് 28 വയസേ ആയിട്ടുള്ളു എന്ന് വരുത്തി തീര്‍ക്കാനാണ് ഈ ഒരു ഉഡായിപ്പ്. പക്ഷെ പണി പാളി.

മകളേ എത്രയും വേഗം തിരിച്ചു വരൂൂ.. നിന്നെ കാണാതെ അന്നം പോലും കഴിക്കാതെ ബ്രിട്ടാസും കൈരളിയും പട്ടിണി കിടന്നു മരിക്കേണ്ടി വരും.. തിരിച്ചു വരൂൂൂ.. കണ്ണീരോടെ കാത്തിരിക്കുന്നു... എന്ന് തുടങ്ങി ഈ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. കൂടുതല്‍ പേരും സുബിയുടെ പ്രായം സംബന്ധിച്ചുള്ള വിശദീകരണമാണ് നല്‍കിയത്. എന്തിനാണ് പ്രായം കുറച്ച് പറയുന്നതെന്ന് ചോദിക്കുന്നതിനൊപ്പം ഇത് പുതിയ പരമ്പരയുടെ പരസ്യമാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

കൈരളി ചാനലില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സുബിയുടെ മറ്റൊരു പ്രോഗ്രാം ആയിരിക്കും ഇതെന്നാണ് അറിയുന്നത്. എന്നാല്‍ ബാക്കി വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. എന്തായാലും സുബിയെ ഇങ്ങനൊരു റോളില്‍ കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ആരാധകര്‍ എത്തുന്നത്. ചിലര്‍ നടിയുടെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15587/subi-suresh-is-not-to-be-seen-channel-with-video)