---
title: "#RachelChase | പ്രശസ്ത ബോഡി ബിൽഡർ റെയ്‌ഷെൽ ചേസ് അന്തരിച്ചു; മരണത്തിൽ ദുരൂഹത "
english_title: "#RachelChase #Renowned #Bodybuilder #RaichelleChase #Dies #Mystery #death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155827/rachelchase-renowned-bodybuilder-raichellechase-dies-mystery-death"
published_at: "2023-10-21T15:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533a55e489fe_MOVIE.jpg"
keywords: []
---

# #RachelChase | പ്രശസ്ത ബോഡി ബിൽഡർ റെയ്‌ഷെൽ ചേസ് അന്തരിച്ചു; മരണത്തിൽ ദുരൂഹത 

> **Lead Summary:** ** ന്യൂ**സിലൻഡിലെ പ്രശസ്ത ബോഡി ബിൽഡറും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ റെയ്‌ഷെൽ ചേസ് അന്തരിച്ചു. 41ാം വയസ്സിലാണ് മരണം.

## Article Content

** ന്യൂ**സിലൻഡിലെ പ്രശസ്ത ബോഡി ബിൽഡറും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ റെയ്‌ഷെൽ ചേസ് അന്തരിച്ചു. 41ാം വയസ്സിലാണ് മരണം.

മകളാണ് മരണ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ചേസിന് ഫേസ്ബുക്കിൽ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഫിറ്റ്‌നസിനെ കുറിച്ചും അവിവാഹിതരായ അമ്മമാരെക്കുറിച്ചും പ്രചോദനാത്മകമായ കുറിപ്പുകളും ചിത്രങ്ങളും പതിവായി പങ്കുവെച്ചിരുന്നു.

2015 ഫെബ്രുവരിയിൽ 14 വർഷത്തെ സഹവാസത്തിന് ശേഷം ക്രിസ് ചേസുമായി വിവാഹിതരായി. പിന്നീട് വിവാഹമോചിതയായി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ക്രിസ് പിടിക്കപ്പെടുകയും 10 വർഷം തടവുശിക്ഷക്ക് വിധേയനാകുകയും ചെയ്തു.

ചെറുപ്പം മുതലേ ബോഡി ബിൽഡിംഗിൽ താൽപരയായ റെയ്ഷൽ നിരവധി മത്സരങ്ങളിൽ വിജയിച്ചു.

2011-ൽ, ലാസ് വെഗാസിൽ നടന്ന ഒളിമ്പിയ ബോഡി ബിൽഡിംഗ് ഇവന്റിൽ പങ്കെടുക്കുന്ന ന്യൂസിലൻഡിൽ നിന്നുള്ള ആദ്യത്തെ വനിതയായി റെയ്‌ഷെൽ മാറി. ഫെയ്‌സ്ബുക്കിലെ അവസാന പോസ്റ്റിൽ, ഓക്സിജൻ മാഗസിൻ്റെ ഷൂട്ടിംഗിൽ നിന്നുള്ള തന്റെ ഫോട്ടോകളിലൊന്ന് പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/155827/rachelchase-renowned-bodybuilder-raichellechase-dies-mystery-death)