---
title: "rameshpisharadi |സ്വന്തം ഭാര്യയെ തന്നെ ഇരയാക്കിയിരിക്കുകയാണ്, ഇങ്ങനെയൊക്കെ ചെയ്യാമോ ചേട്ടാ, വീഡിയോ വൈറൽ "
english_title: "#He #victimized #his #own #wife #video #gone #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155820/he-victimized-his-own-wife-video-gone-viral"
published_at: "2023-10-21T15:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65339fb62efcd_rameshpisharadi.jpg"
keywords: []
---

# rameshpisharadi |സ്വന്തം ഭാര്യയെ തന്നെ ഇരയാക്കിയിരിക്കുകയാണ്, ഇങ്ങനെയൊക്കെ ചെയ്യാമോ ചേട്ടാ, വീഡിയോ വൈറൽ 

> **Lead Summary:** മലയാളികളെ ഒത്തിരി ചിരിപ്പിച്ച നടനാണ് രമേശ് പിഷാരടി. നടന്റെ സോഷ്യല്‍ മീഡിയ പേജിലേക്ക് പോയാല്‍ അവിടെയും ഉണ്ടാവും ചിരിച്ച് മറിയാന്‍ ആവശ്യത്തിനുള്ള കണ്ടെന്റുകള്‍.

## Article Content

മലയാളികളെ ഒത്തിരി ചിരിപ്പിച്ച നടനാണ് രമേശ് പിഷാരടി. നടന്റെ സോഷ്യല്‍ മീഡിയ പേജിലേക്ക് പോയാല്‍ അവിടെയും ഉണ്ടാവും ചിരിച്ച് മറിയാന്‍ ആവശ്യത്തിനുള്ള കണ്ടെന്റുകള്‍.

പോസ്റ്റുകള്‍ക്ക് കൊടുക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധ നേടാറുള്ളത്. സ്വയം ട്രോളിയും ഏറ്റവും അടുപ്പമുള്ളവരെ ട്രോളിയും രമേഷ് പിഷാരടി ആളുകളെ ചിരിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ സ്വന്തം ഭാര്യയെ തന്നെ ഇരയാക്കിയിരിക്കുകയാണ്. അതും പിറന്നാള്‍ ദിനത്തില്‍. ഭാര്യയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ചേട്ടാ എന്നാണ് ആരാധകർ ചോദിക്കുന്നത്.

പങ്കാളിയുടെ പിറന്നാളിനും, വെഡ്ഡിങ് ആനിവേഴ്‌സറിക്കും എല്ലാം റൊമാന്റിക് ആയ ചിത്രങ്ങളും പോസ്റ്റുകളും പങ്കുവയ്ക്കുന്ന മറ്റ് സെലിബ്രിറ്റികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താന്‍ എന്ന് വീണ്ടും രമേഷ് പിഷാരടി തെളിയിച്ചിരിയ്ക്കുന്നു.

സൗമ്യയുടെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു തമിഴ് സ്വയംപ്രഖ്യാപിത ഗായകന്റെ ഓഡിയോ ബാക്ക്ഗ്രൗണ്ടാക്കിയുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ‘റൊമ്പ റൊമ്പ പുടിച്ച് പോച്ച് പ്രണ്ട്‌സ്, പിറന്നാള്‍ കിളി’ എന്നാണ് സൗമ്യയെ ടാഗ് ചെയ്ത് പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് സൗമ്യ എത്തി. ബീന ആന്റണി, ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി തുടങ്ങിയ സെലിബ്രിറ്റികളും താരപത്‌നിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

‘വൈഫിന്റെ ബേര്‍ത്ത് ഡേ, ഹസ്ബന്റിന്റെ ഡെത്ത് ഡേ ആവാതിരുന്നാല്‍ മതി’ എന്നാണ് ഒരാളുടെ കമന്റ്. അത്തരത്തില്‍ രസകരായ ഒരുപാട് കമന്റുകളും പിറന്നാള്‍ ആശംസകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155820/he-victimized-his-own-wife-video-gone-viral)