---
title: "എസ്.എസ് . രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം RRR മലയാളത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു "
english_title: "S.S. Rajamouli's cosmic movie RRR Malayalam trailer released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15578/ss-rajamoulis-cosmic-movie-rrr-malayalam-trailer-released"
published_at: "2021-12-11T14:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b46c0f512da_prabhas.jpg"
keywords: []
---

# എസ്.എസ് . രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം RRR മലയാളത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു 

> **Lead Summary:** ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം RRR ന്റെ മലയാളം ട്രൈലെർ ലോഞ്ച് ചെന്നൈയിൽ നടന്നു. മലയാളത്തിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയിൽ RRR ന്റെ സംവിധായകൻ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരൺ, ജൂനിയർ NTR നോടൊപ്പം ഷിബു തമീൻസും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

## Article Content

ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം RRR ന്റെ മലയാളം ട്രൈലെർ ലോഞ്ച് ചെന്നൈയിൽ നടന്നു. മലയാളത്തിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയിൽ RRR ന്റെ സംവിധായകൻ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരൺ, ജൂനിയർ NTR നോടൊപ്പം ഷിബു തമീൻസും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

DVV ധനയ്യ നിർമ്മിച്ച് എസ്. എസ് രാജമൗലി സംവിധാനം നിർവഹിച്ച‌ റാം ചരൺ , ജൂനിയർ എൻ. ടി. ആർ , അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം RRR കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ HR പിക്ചേർസ് വിതരണം ചെയ്യുന്നു . RRR തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നു. മലയാളത്തിൽ RRR കൾ സൂചിപ്പിക്കുന്നത് രുധിരം രണം രൗദ്രം എന്നാണ്.

ബാഹുബലിയുടെ രണ്ടു പാർട്ടുകൾക്കും മലയാളി സിനിമാ പ്രേക്ഷകർ നൽകിയ സപ്പോർട്ടിന് നന്ദി അറിയിച്ച എസ്. എസ്. രാജമൗലി സിനിമയുടെ പ്രചരണാർത്ഥം കേരളത്തിൽ RRR താരങ്ങൾക്കൊപ്പം ഷിബു തമീൻസ് ഒരുക്കുന്ന ഒരു മെഗാ ഇവന്റിൽ അദ്ദേഹവും പങ്കെടുക്കുമെന്ന് അറിയിച്ചു . ജനുവരി ഏഴാം തീയതി ആണ് RRR ന്റെ റിലീസ്. ത്രസിപ്പിക്കുന്ന ട്രൈലെറുമായി എത്തിയ RRR ചിത്രത്തിന്റെ എസ്. എസ്. രാജമൗലി മാന്ത്രികത തിയേറ്ററിൽ അനുഭവിച്ചറിയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് താരങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15578/ss-rajamoulis-cosmic-movie-rrr-malayalam-trailer-released)