---
title: "#Leo | റെക്കോർഡുകൾ തകർത്ത് ലിയോ; ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി "
english_title: "#Leo #breaks #records #100crore #India "
publisher: "moviemax.in"
canonical_url: "https://moviemax.in/news/155778/leo-breaks-records-100-crore-from-india-alone"
published_at: "2023-10-21T13:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533885fe8a51_leo.jpg"
keywords: []
---

# #Leo | റെക്കോർഡുകൾ തകർത്ത് ലിയോ; ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി 

> **Lead Summary:** **[ ദ**ളപതി വിജയ് നായകനായി എത്തിയ ചിത്രം ലിയോ പ്രതീക്ഷകൾക്കപ്പുറമുള്ള വിജയത്തിന്റെ തിളക്കത്തിലാണ്. പ്രീ സെയിൽ ബിസിനിസിൽ തന്നെ ചിത്രം വിജയമാകും എന്ന് ഉറപ്പിച്ചിരിക്കുന്നു. ആ ഉറപ്പ് പാലിച്ചിരിക്കുകയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.

## Article Content

**[ ദ**ളപതി വിജയ് നായകനായി എത്തിയ ചിത്രം ലിയോ പ്രതീക്ഷകൾക്കപ്പുറമുള്ള വിജയത്തിന്റെ തിളക്കത്തിലാണ്. പ്രീ സെയിൽ ബിസിനിസിൽ തന്നെ ചിത്രം വിജയമാകും എന്ന് ഉറപ്പിച്ചിരിക്കുന്നു. ആ ഉറപ്പ് പാലിച്ചിരിക്കുകയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.

ലിയോ ഇന്ത്യയിൽ മാത്രം 100 കോടി രൂപയിൽ അധികം നേടിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്. റിലീസിന് ആഗോളതലത്തിൽ ലിയോ 148.5 കോടി രൂപ നേടിയിരുന്നു.

2023ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളുടെ കളക്ഷനിൽ റിലീസിന് ഒന്നാമത് എത്തി റെക്കോർഡിട്ടു ലിയോ. ലിയോയുടെ കുതിപ്പ് കുറേ നാളുണ്ടാകുമെന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ മാത്രം ലിയോ 100.80 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന ആകർഷണമാണ് ലിയോയ്‍ക്ക് വൻ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സിൽ ലിയോയും എത്തിയത് ആരാധകർക്ക് വലിയ ആവേശമായി.

അതിനാൽ ലിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്. പാർഥിപൻ, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്.

ആദ്യ പകുതിയാണ് ലിയോ എന്ന ചിത്രം കണ്ടവർ ഒരുപോലെ മികച്ചത് എന്ന് അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാൻ സാധിച്ചു എന്നാണ് ലിയോ കണ്ടവർ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

ദളപതി വിജയ്‍യുടെ നായികയായി തൃഷയെത്തിയ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, മാത്യു, അർജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ, സഞ്‍ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155778/leo-breaks-records-100-crore-from-india-alone)