---
title: "#VivekAgnihotri | പുതിയ ചിത്രവുമായി വിവേക് അഗ്നിഹോത്രി; മഹാഭാരതകഥ മൂന്ന് ഭാഗങ്ങളായി സിനിമയാക്കും "
english_title: "#VivekAgnihotri #newfilm #mahabharatham #made #movie #threeparts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155767/vivekagnihotri-newfilm-mahabharatham-made-movie-threeparts"
published_at: "2023-10-21T13:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65338222bbf7d_vivek.jpg"
keywords: []
---

# #VivekAgnihotri | പുതിയ ചിത്രവുമായി വിവേക് അഗ്നിഹോത്രി; മഹാഭാരതകഥ മൂന്ന് ഭാഗങ്ങളായി സിനിമയാക്കും 

> **Lead Summary:** **[ ദി** കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി പുതിയ ചിത്രവുമായി എത്തുന്നു. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാൻവാസിൽ എത്തുക.

## Article Content

**[ ദി** കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി പുതിയ ചിത്രവുമായി എത്തുന്നു. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാൻവാസിൽ എത്തുക.

പ്രശസ്ത കന്നഡ സാഹിത്യകാരൻ എസ് എൽ ഭൈരപ്പയുടെ വിഖ്യാത നോവൽ പർവയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറിൽ പല്ലവി ജോഷിയാണ് ചിത്രത്തിൻറെ നിർമ്മാണം. വിവേക് അഗ്നിഹോത്രി തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ സഹചരയിതാവ് പ്രകാശ് ബെലവാടിയാണ്.

അനൌൺസ്മെൻറ് പോസ്റ്റർ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാർ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധർമ്മത്തിൻറെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിൻറെ ടാ​ഗ് ലൈൻ. അതേസമയം അഭിനേതാക്കൾ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2005 ൽ ചോക്കലേറ്റ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിൽ എത്തിയ ആളാണ് വിവേക് അ​ഗ്നിഹോത്രി. ​

ഹേറ്റ് സ്റ്റോറി, സിദ്, ബുദ്ധ ഇൻ ട്രാഫിക് ജാം, ദി കശ്മീർ ഫയൽസ് വരെ ഇതുവരെ 9 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ദി കശ്മീർ ഫയൽസ്: അൺറിപ്പോർട്ടഡ് എന്ന ഡോക്യുമെൻററി സിരീസും സംവിധാനം ചെയ്തു.

ദി വാക്സിൻ വാർ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം. അതേസമയം ടൈഗർ ഷ്രോഫ് നായകനായ ഗണപത് ആണ് ബോളിവുഡിലെ ഏറ്റവും പുതിയ റിലീസ്.

വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ മോശം ഓപണിംഗ് കളക്ഷനാണ് ലഭിച്ചത്. 2.5 കോടി മാത്രമാണ് ചിത്രത്തിന് ആദ്യ ദിനത്തിൽ നേടാനായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155767/vivekagnihotri-newfilm-mahabharatham-made-movie-threeparts)