---
title: "#basheerbashi | കപ്പലണ്ടി കച്ചവടം ചെയ്‌തെന്ന് പറയാന്‍ എനിക്കൊരു നാണക്കേടുമില്ല, ബഷീർ ബഷി "
english_title: "#am #not #ashamed #say #traded #ships #BashirBashi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155753/am-not-ashamed-say-traded-ships-bashirbashi"
published_at: "2023-10-21T12:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653379dba5556_basheerbashi.jpg"
keywords: []
---

# #basheerbashi | കപ്പലണ്ടി കച്ചവടം ചെയ്‌തെന്ന് പറയാന്‍ എനിക്കൊരു നാണക്കേടുമില്ല, ബഷീർ ബഷി 

> **Lead Summary:** മലയാളികൾക്ക് സുപരിചിതമായ താരകുടുംബമാണ് ബഷീർ ബഷിയുടേത്. ഇവരുടെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സുഹാനയുടെയും ബഷീറിന്റെയും പ്രണയകഥ ചോദിച്ചിരിക്കുകയാണ് മഷൂറ ആ വീഡിയോ ആണ് വൈറലാവുന്നത്.കഴിഞ്ഞ ദിവസം ഞാനിരുന്ന് കഷ്ടപ്പെട്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

## Article Content

മലയാളികൾക്ക് സുപരിചിതമായ താരകുടുംബമാണ് ബഷീർ ബഷിയുടേത്. ഇവരുടെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സുഹാനയുടെയും ബഷീറിന്റെയും പ്രണയകഥ ചോദിച്ചിരിക്കുകയാണ് മഷൂറ ആ വീഡിയോ ആണ് വൈറലാവുന്നത്.കഴിഞ്ഞ ദിവസം ഞാനിരുന്ന് കഷ്ടപ്പെട്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

ജനുവിനായിട്ട് തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും മഷൂറ ഇരുവരോടും പറഞ്ഞിരുന്നു. ഇവിടെ ഞാന്‍ ഹോസ്റ്റാണ്, അതുകൊണ്ട് പകുതിവഴിക്ക് നിര്‍ത്തിപ്പോവേണ്ടി വരില്ലെന്നും മഷൂറ പറയുന്നുണ്ടായിരുന്നു.വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഇതാണ്,സോനുവിനെ ആദ്യമായി കണ്ടത് ഹൈക്കോര്‍ട്ട് ജട്ടിയില്‍ വെച്ചായിരുന്നു.

13 വയസ് മുതല്‍ 19 വയസുവരെ അവിടെ കപ്പലണ്ടി വിറ്റിരുന്നു ഞാനും എന്റെ വാപ്പയും സഹോദരന്‍മാരും. ആ സമയത്ത് സോനു സ്‌കൂള്‍ യൂണിഫോമില്‍ സുഹൃത്തിനെ കാണാനായി പോവുമ്പോഴാണ് ഞാന്‍ ആദ്യമായി കണ്ടത്.

ആദ്യം കണ്ടപ്പോള്‍ എനിക്കങ്ങനെ ക്രഷ് ഒന്നും തോന്നിയിരുന്നില്ല. സാധാരണ പോലെയൊരു കൂടിക്കാഴ്ചയായിരുന്നു അത്. പല പ്രാവശ്യമായി അവിടെ വെച്ച് സോനുവിനെ പിന്നെയും കണ്ടിട്ടുണ്ട്. ജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു അന്ന് ഞാന്‍.

പെണ്‍കുട്ടികളെ വായിനോക്കാനോ, കമന്റടിക്കാനോ ഒന്നും സമയമില്ലായിരുന്നു. കപ്പലണ്ടി കച്ചവടം ചെയ്തിട്ട് വേണമായിരുന്നു വീട്ടിലേക്ക് അരി മേടിക്കാന്‍. കപ്പലണ്ടി കച്ചവടത്തിനിടെ ഇവള്‍ എന്നെ ഇടയ്ക്ക് നോക്കാറുണ്ട്. അതെന്താണെന്ന് വെച്ചാല്‍ ഇറാനി നില്‍ക്കുന്നത് പോലെയാണ് തോന്നാറുള്ളത്.

നല്ല സ്‌റ്റൈലിഷായാണ് ഡ്രസിംഗൊക്കെ. ജിമ്മിലൊക്കെ പോവുന്ന സമയമായിരുന്നു അത്. ജിമ്മിലൊക്കെ പോയി ബോഡി മെയ്‌ന്റെയ്ന്‍ ചെയ്യുമായിരുന്നു. കപ്പലണ്ടി കച്ചവടം ചെയ്‌തെന്ന് പറയാന്‍ എനിക്കൊരു നാണക്കേടുമില്ല.

ആദ്യം പ്രൊപ്പോസ് ചെയ്തത് ബഷിയാണെന്നായിരുന്നു സോനു പറഞ്ഞത്. ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടലിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അന്നെനിക്ക് ചെറിയൊരു ഫോണൊക്കെയുണ്ടായിരുന്നു. ഇടയ്ക്ക് നമ്പര്‍ ഷെയര്‍ ചെയ്തിരുന്നു.

ഞാനാണ് നമ്പര്‍ ചോദിച്ചത്. ക്ലാസ് വിട്ട് കഴിഞ്ഞ് വൈകുന്നേരം ഇവള്‍ എന്നെ ഫോണ്‍ ചെയ്യും. അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങളൊക്കെ പറയും. കപ്പലണ്ടി വറുക്കുന്നതിനിടയില്‍ ഹെഡ് സെറ്റ് വെച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്. ഫോണിലാണ് ഞാന്‍ പ്രൊപ്പോസ് ചെയ്തത്. ഒരു വൈകുന്നേരമായിരുന്നു അത്.

ഭക്ഷണം കഴിച്ച് വന്ന ശേഷമായിരുന്നു സോനുവിനോട് ഇഷ്ടം പറഞ്ഞത്.മീശയും താടിയൊന്നുമില്ലാതെ വേറൊരു ലുക്കിലായിരുന്നു അന്ന്. അപ്പോഴും സോനു യെസ് പറഞ്ഞിരുന്നില്ല. സോനു റിപ്ലൈ തരാന്‍ വൈകിയതോടെ ഞാന്‍ നിരാശയിലായിരുന്നു.

നമ്മള്‍ രണ്ടാളും ഒന്നിച്ച് പോവുമ്പോള്‍ ആളുകളെന്ത് പറയുമെന്നൊക്കെയായിരുന്നു സോനു ചിന്തിച്ചത്. എന്റെ ഈ കളറും ഭംഗിയുമൊക്കെ ഒരു ആക്‌സിഡന്റില്‍ പോകാവുന്നതേയുള്ളൂയെന്നായിരുന്നു ബഷി പറഞ്ഞത്. അതുപോലെ ഞങ്ങള്‍ രണ്ട് കാസ്റ്റായിരുന്നു. സമയമെടുത്താണ് സോനു തിരിച്ച് ഇഷ്ടം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155753/am-not-ashamed-say-traded-ships-bashirbashi)