---
title: "#nadikalilsundariyamuna | നദികളിൽ സുന്ദരി യമുന; ഒ ടി ടിയിൽ ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസൻ എത്തുന്നു "
english_title: "#nadikalilsundariyamuna #DhyanSrinivasan #arrives #make #people #laugh #OTT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155743/nadikalilsundariyamuna-dhyansrinivasan-arrives-make-people-laugh-ott-new"
published_at: "2023-10-21T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533892ee6e31_dhyan_2.jpg"
keywords: []
---

# #nadikalilsundariyamuna | നദികളിൽ സുന്ദരി യമുന; ഒ ടി ടിയിൽ ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസൻ എത്തുന്നു 

> **Lead Summary:** **[ ധ്യാ**ൻ ശ്രീനിവാസൻ നായകനായി ഹിറ്റായി മാറിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. ധ്യാനിന്റെ രസകരമായ ഒരു ചിരി ചിത്രമായിരുന്നു നദികളിൽ സുന്ദരി യമുന.

## Article Content

**[ ധ്യാ**ൻ ശ്രീനിവാസൻ നായകനായി ഹിറ്റായി മാറിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. ധ്യാനിന്റെ രസകരമായ ഒരു ചിരി ചിത്രമായിരുന്നു നദികളിൽ സുന്ദരി യമുന.

പഴയകാല ഹിറ്റ് മലയാള കോമഡി ചിത്രങ്ങളുടെ ഓർമയിലേക്ക് എത്തിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ളതായിരുന്നു നദികളിൽ സുന്ദരി യമുന. നദികളിൽ സുന്ദരി യമുന സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനമായതാണ് പുതിയ റിപ്പോർട്ട്. നദികളിൽ സുന്ദരി യമുന എച്ച്ആർ ഒടിടിയിലായിരിക്കും പ്രദർശിപ്പിക്കുക. ഒടിടിയിൽ ഒക്ടോബർ 23നാണ് സ്‍ട്രീമിംഗ്.

വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു സംവിധാനം ചെയ്‍തത്. തിരക്കഥയെഴുതിയതും വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു. കണ്ണൂരിന്റെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാൻ ചിത്രം ഒരുങ്ങിയത്. വിലാസ് കുമാറും സിമി മുരിക്കഞ്ചേരിയുമാണ് നിർമാണം. സജീവ് ചന്ദിരൂറാണ് പ്രൊഡക്ഷൻ കൺട്രോളർ.

അനിമാഷും വിജേഷ് വിശ്വവുമായിരുന്നു ധ്യാൻ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനേഴ്‍സ്. ധ്യാൻ ശ്രീനിവാസൻ കണ്ണനെന്ന നായക കഥാപാത്രത്തെയാണ് നദികളിൽ സുന്ദരി യമുനയിൽ അവതരിപ്പിച്ചത്. പ്രഗ്യാ നാഗ്ര യമുനയെന്ന നായികയായി ചിത്രത്തിൽ എത്തി.

ഛായാഗ്രാഹണം നിർവഹിച്ചത് ഫൈസൽ അലിയാണ്. അജു വിദ്യാധരനായിട്ട് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ എത്തിയപ്പോൾ സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനുലാൽ, രാജേഷ് അഴിക്കോടൻ, ഭാനു പയ്യന്നൂർ, ശരത് ലാൽ, ദേവരാജ് കോഴിക്കോട്,

അനീഷ്, ആതിര, ആമി, പാർവ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും മറ്റ് വേഷങ്ങളിലും കലാസംവിധാനം അജയൻ മങ്ങാടും മേക്കപ്പ് ജയൻ പൂങ്കുളവും കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂരും സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ഫിനാൻസ് കൺട്രോളർ അഞ്‍ജലി നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ മെഹമൂദും ആണ് നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155743/nadikalilsundariyamuna-dhyansrinivasan-arrives-make-people-laugh-ott-new)