---
title: "#AmrithaSuresh  |  കിടപ്പുമുറി ​ഗജിനി റൂം പോലെ, അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണമെന്നാണ് ആഗ്രഹം;അമൃത സുരേഷ്"
english_title: "#bedroom #like #Ghajiniroom #AmrithaSuresh #Amritanandamai #bring #herhouse "
publisher: "moviemax.in"
canonical_url: "https://moviemax.in/news/155740/bedroom-like-ghajiniroom-amrithasuresh-amritanandamai-bring-herhouse"
published_at: "2023-10-21T12:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653374eb24891_amrutha_1.jpg"
keywords: []
---

# #AmrithaSuresh  |  കിടപ്പുമുറി ​ഗജിനി റൂം പോലെ, അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണമെന്നാണ് ആഗ്രഹം;അമൃത സുരേഷ്

> **Lead Summary:** റിയാലിറ്റി ഷോയിലൂടെ വളരെ ചെറിയ പ്രായം മുതൽ അമൃത സുരേഷിനെ മലയാളികൾ കാണുന്ന മുഖമാണ് അമൃത സുരേഷിന്റേത് . അതുകൊണ്ട് തന്നെ അമൃതയേയും കുടുംബത്തേയും സ്വന്തം കുടുംബത്തേയും വീട്ടിലെ അം​ഗത്തെപ്പോലെയുമാണ് മലയാളികൾ കാണുന്നത്. പിന്നണി ​ഗാനാലാപനത്തിന് പുറമെ സ്റ്റേഷ് ഷോകളുമെല്ലാമായി അമൃത തിരക്കിലാണ്. അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം.

## Article Content

റിയാലിറ്റി ഷോയിലൂടെ വളരെ ചെറിയ പ്രായം മുതൽ അമൃത സുരേഷിനെ മലയാളികൾ കാണുന്ന മുഖമാണ് അമൃത സുരേഷിന്റേത് . അതുകൊണ്ട് തന്നെ അമൃതയേയും കുടുംബത്തേയും സ്വന്തം കുടുംബത്തേയും വീട്ടിലെ അം​ഗത്തെപ്പോലെയുമാണ് മലയാളികൾ കാണുന്നത്. പിന്നണി ​ഗാനാലാപനത്തിന് പുറമെ സ്റ്റേഷ് ഷോകളുമെല്ലാമായി അമൃത തിരക്കിലാണ്. അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം.

അച്ഛന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ നിന്നും അമൃതയും കുടുംബവും കരകയറുന്നതേയുള്ളു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസിൽ കൊണ്ടുനടക്കുന്നയാൾ കൂടിയാണ് അമൃത. നേരത്തെ അമൃതയും കുടുംബവും സ്വന്തം വീട്ടിലായിരുന്നു താമസിച്ചത്. എന്നാൽ ടൗണിലേക്ക് താമസം മാറിയതോടെ അമൃതവർഷിണി എന്ന് പേരിട്ട വീട് ഓൾഡ് ഏജ് ഹോമിന് കൈമാറി. അച്ഛൻ ഫ്ലൂട്ട് പ്രാക്ടീസ് ചെയ്യുന്നത് കേട്ടാണ് എന്നും രാവിലെ ഞാൻ എഴുന്നേൽക്കുക.

ഭയങ്കര ഒരു ദൈവീകമായ ഫീലിങുള്ള വീടാണ്.സ്റ്റാർ സിംഗർ കഴിഞ്ഞ് വീട് മാറി. അതിനുശേഷം ജീവിതം ഒരുപാട് മാറി. പ്രോഗ്രാമുകൾക്ക് പോകാനും വരാനും സൗകര്യത്തിന് വേണ്ടിയാണ് വീട് മാറിയത്. വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്റെ ബെഡ്‌റൂമാണ്..ഞാൻ എപ്പോഴും ഇരിക്കുന്നതും മനസിൽ ഓരോന്ന് പ്ലാൻ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും എന്റെ ബെഡ്‌റൂമിലാണ്. എന്റെ ബെഡ്‌റൂം ഒരു ഗജിനി റൂമാണെന്ന് പറയാം. സ്വന്തമായി ഒരു വീടുണ്ടാകണമെന്ന് അതിയായ ആ​ഗ്രഹമുണ്ടെന്നും അമൃത പറയുന്നു.

ഞാനും അഭിയും ജനിച്ച് വളർന്നത് ടൗണിൽ തന്നെയാണ്. എനിക്ക് ഗ്രാമം പറ്റില്ല. വലിയ പച്ചപ്പും ഹരിതാഭയും ഒന്നും വേണമെന്നില്ല സിറ്റിയിൽ നിന്ന് ഒരുപാട് മാറിപ്പോകാതെ ഒരു സ്ഥലത്ത് ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം. ഒരു വലിയ പൂജാമുറി വേണം അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം. എനിക്കും അഭിരാമിക്കും പേരിട്ടതും ചോറ് തന്നതും എഴുത്തിനിരുത്തിയതും അമൃതാനന്ദമയി അമ്മയാണ്. അമൃത സുരേഷ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/155740/bedroom-like-ghajiniroom-amrithasuresh-amritanandamai-bring-herhouse)