---
title: "#Viral | വാക്കുകളേക്കാളേറെ ആളുകളുമായി സംവദിക്കുന്നവ; വൈറൽ ചിത്രങ്ങൾ കാണാം "
english_title: "#Viral #Communicating #people #morethan #words #See #viralpictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155717/viral-communicating-people-morethan-words-see-viralpictures"
published_at: "2023-10-21T11:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65336bba95d58_Untitled-1.jpg"
keywords: []
---

# #Viral | വാക്കുകളേക്കാളേറെ ആളുകളുമായി സംവദിക്കുന്നവ; വൈറൽ ചിത്രങ്ങൾ കാണാം 

> **Lead Summary:** ** ത**ന്റെ ചിത്രങ്ങൾക്ക് വാക്കുകളേക്കാൾ മനോഹരമായി ആളുകളുമായി സംവദിക്കാൻ സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫർ അരുൺ രാജ്.

## Article Content

** ത**ന്റെ ചിത്രങ്ങൾക്ക് വാക്കുകളേക്കാൾ മനോഹരമായി ആളുകളുമായി സംവദിക്കാൻ സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫർ അരുൺ രാജ്.

കൺസെപ്റ്റ് ഫോട്ടോഗ്രാഫി വഴി സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ സമൂഹം അവിഹിതമെന്നു മുദ്രകുത്തിയ ഒരു പ്രണയത്തെ തന്റെ ചിത്രകഥയിലൂടെ കണ്ണ് നനയിക്കുംവിധം അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സമൂഹം അവിഹിതമെന്ന പേര് ചാർത്തിക്കൊടുത്ത രണ്ടുപേരുടെ പ്രണയവും വിരഹവും മാനസിക സംഘര്‍ഷങ്ങളും ഓര്‍മകളും ഒപ്പം സമൂഹത്തിന്റെ ഭ്രഷ്ടുകൾക്കുള്ള മറുപടികൂടി ചേരുന്നതാണ് അരുണിന്റെ പുതിയ ഫോട്ടോഷൂട്ട്.

ബിപിൻ ബൈജുരാജ്, ദർശന സുരേഷ്, അനുപ്രിയ എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155717/viral-communicating-people-morethan-words-see-viralpictures)