---
title: "#ShaneNigam  | പോലീസ് ഉദ്യോഗസ്ഥനായ് ഷെയ്ന്‍ നിഗം 'വേല'യിലൂടെ എത്തുന്നു "
english_title: "#ShaneNigam #police #officer #arrives #new #movie #'Vela'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155630/shanenigam-police-officer-arrives-new-movie-vela"
published_at: "2023-10-20T23:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532cb2bb2951_movi4aa.jpg"
keywords: []
---

# #ShaneNigam  | പോലീസ് ഉദ്യോഗസ്ഥനായ് ഷെയ്ന്‍ നിഗം 'വേല'യിലൂടെ എത്തുന്നു 

> **Lead Summary:** **** ഷെയിൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് വേല. ഷെയിൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വേല. നവാഗതനായ ശ്യാം ശശി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

## Article Content

**** ഷെയിൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് വേല. ഷെയിൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വേല. നവാഗതനായ ശ്യാം ശശി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും പാതകൾ എന്ന ലിറിക്‌ വിഡിയോയ്ക്കും ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഒപ്പം യുട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ എത്തുകയും ചെയ്തു. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു.

സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ മറ്റൊരു ശ്രേദ്ധേയ പോലീസ് കഥാപാത്രമായെത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രമായെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്.

ചിത്രത്തിന്റെ തിരക്കഥ എം സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തിൽ നവംബർ 10ന് തിയറ്ററുകളിലേക്കെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/155630/shanenigam-police-officer-arrives-new-movie-vela)