#saikiran | 'ഈശ്വരനോട് എനിക്ക് പറയാന്‍ തോന്നുന്നത് ഡിയര്‍ ഗോഡ്..ഷേം ഓണ്‍ യൂ'; ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ മനംനൊന്ത് സായ് കിരണ്‍

#saikiran |  'ഈശ്വരനോട് എനിക്ക് പറയാന്‍ തോന്നുന്നത് ഡിയര്‍ ഗോഡ്..ഷേം ഓണ്‍ യൂ'; ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ മനംനൊന്ത് സായ് കിരണ്‍
2023-10-20T23:03:00 | By Athira V

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയൊരു ഷോക്കായിരുന്നു സംവിധായകന്‍ ആദിത്യന്റെ വിയോഗം. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ മലയാള പരമ്പരകളുടെ അമരക്കാരനായ ആദിത്യന്റെ വിയോഗം കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു.

കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍, അമ്മ, ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. ആദിത്യന്റെ ഹിറ്റ് പരമ്പരയായ വാനമ്പാടിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് സായ്കിരണ്‍ റാം. തെലുങ്ക് നടനായ സായ് കിരണിനെ മലയാളികള്‍ അടുത്തറിഞ്ഞതുതന്നെ വാനമ്പാടിയിലൂടെ ഇയിരുന്നു. ഇപ്പോഴിതാ തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് പറയുകയാണ് സായ് കിരണ്‍.

''ഇത്രയും ഡെഡിക്കേറ്റഡും സിന്‍സിയറുമായ ഒരു ഡയറക്ടറെ ഞാന്‍ എന്റെ ലൈഫില്‍ വേറെ കണ്ടിട്ടുണ്ടാകില്ല. ഇന്ന് എന്നെ വാനമ്പാടിയിലെ മോഹന്‍കുമാറാക്കി, കേരളത്തിന്റെ പ്രിയപ്പെട്ടവനാക്കി മാറ്റിയത് ആദിത്യന്‍ എന്ന ഡയറക്ടര്‍ മാത്രമാണ്. സിനിമാ ഫീല്‍ഡിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്.

ഇല്ലായിരുന്നെങ്കില്‍ ആദിത്യന്‍, മലയാള സിനിമാ രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചേനെ.. 'നമുക്കൊന്നിച്ച് ഇനിയും നല്ല പ്രൊജക്ട് ചെയ്യണം സായ്' എന്ന എന്നോടെപ്പോഴും ആദിത്യന്‍ പറയുമായിരുന്നു. പ്രിയപ്പെട്ട എന്റെ സുഹൃത്തേ.., നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ദൂരെ എവിടെയോ നിന്നുകൊണ്ട് 'സായ്' എന്ന് വിളിക്കുന്നതു കേള്‍ക്കാന്‍ മോഹിച്ചുപോകുന്നു. എനിക്കും എന്നേപ്പോലെ മറ്റനേകം നടന്മാര്‍ക്കും, പല അണിയറ പ്രവര്‍ത്തകര്‍ക്കും ജീവിതം നല്‍കിയ ആളാണ് ആദിത്യന്‍. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഈശ്വരനോട് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നത് 'ഡിയര്‍ ഗോഡ്.. ഷേം ഓണ്‍ യൂ' എന്നാണ്'' എന്നാണ് സായ് കിരണ്‍ കുറിച്ചത്.

പുതുമുഖങ്ങള്‍ ഹിറ്റാക്കിയ ഒരു തമിഴ് ചിത്രത്തെ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആദിത്യന്‍. ഒരു മലയാളസിനിമ സംവിധാനം ചെയ്യണമെന്നത് ആദിത്യന്റെ അഭിലാഷമായിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു ആദിത്യന്റെ അപ്രതീക്ഷിത വിയോഗം.


Content Highlight: #serial #actor #saikiran #emotional #note #late #director #adhithyan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup