---
title: "77കാരനെ പ്രണയിച്ച് 20കാരി; നേരിട്ട് കണ്ടാലുടൻ വിവാഹം"
english_title: "20-year-old falls in love with 77-year-old; Marriage in person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15556/20-year-old-falls-in-love-with-77-year-old-marriage-in-person"
published_at: "2021-12-11T13:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b456d83f8ca_JO.jpg"
keywords: []
---

# 77കാരനെ പ്രണയിച്ച് 20കാരി; നേരിട്ട് കണ്ടാലുടൻ വിവാഹം

> **Lead Summary:** ഓൺലൈനിലൂടെ പരിചയപ്പെട്ട 77കാരനെ വിവാഹം ചെയ്യാനൊരുങ്ങി 20കാരിയായ വിദ്യാർഥിനി. മ്യാൻമാർ സ്വദേശിയായ ‘ജോ’ എന്ന യുവതിയാണ് 77കാരനായ ഡേവിഡുമായി പ്രണയത്തിലായത്. ഇവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. നേരിട്ട് കണ്ടാൽ അപ്പോൾ തന്നെ വിവാഹം ചെയ്യുമെന്നാണ് ജോ പറയുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും അഗാധ പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ജോ നിലവിൽ പഠിക്കുകയാണ്.

## Article Content

ഓൺലൈനിലൂടെ പരിചയപ്പെട്ട 77കാരനെ വിവാഹം ചെയ്യാനൊരുങ്ങി 20കാരിയായ വിദ്യാർഥിനി. മ്യാൻമാർ സ്വദേശിയായ ‘ജോ’ എന്ന യുവതിയാണ് 77കാരനായ ഡേവിഡുമായി പ്രണയത്തിലായത്. ഇവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. നേരിട്ട് കണ്ടാൽ അപ്പോൾ തന്നെ വിവാഹം ചെയ്യുമെന്നാണ് ജോ പറയുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും അഗാധ പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ജോ നിലവിൽ പഠിക്കുകയാണ്.

ഡേവിഡ് ഒരു മ്യൂസിക് പ്രൊഡ്യൂസറാണ്. തന്റെ പഠനം കഴിഞ്ഞിട്ട് പാസ്പോര്‍ട്ടിനും വിസയ്ക്കുമായി കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിലെത്തിയ ശേഷമാകും വിവാഹം. 18 മാസങ്ങൾക്ക് മുമ്പാണ് ഇവർ ഒരു ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെടുന്നത്. അന്നുമുതൽ തുടർച്ചയായി ഇവർ സംസാരിക്കുന്നുണ്ട്. ജോയുടെ പഠനചിലവുകൾ ഡേവിഡാണ് ഏറ്റെടുത്ത് നടത്തുന്നത്.

‘ഞാൻ എന്റെ ഹൃദയം പറയുന്നതാണ് കേൾക്കുന്നത്. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ എന്തിനാണിങ്ങനെ വിശകലനം ചെയ്യുന്നത്. ഞാൻ ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്. എനിക്ക് നിരവധി ചെറുപ്പക്കാരായ പങ്കാളികളുണ്ടായിട്ടുണ്ട്. ജോയുമായുള്ള ബന്ധത്തെക്കുറിച്ച് ഡേവിഡ് പറയുന്നതിങ്ങനെയാണ്. ‘പ്രായവ്യത്യാസത്തിലുപരി തമ്മിൽ ശക്തമായ അടുപ്പമുണ്ട്. ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിച്ച് തീർക്കും’– ഇവർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15556/20-year-old-falls-in-love-with-77-year-old-marriage-in-person)