---
title: "കാരവാനിൽ നൃത്തം ചെയ്ത് മീര ജാസ്മിൻ; വീഡിയോ വൈറൽ"
english_title: "Meera Jasmine dancing in a caravan; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15554/meera-jasmine-dancing-in-a-caravan-video-goes-viral"
published_at: "2021-12-11T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b452fa19ae1_.jpg"
keywords: []
---

# കാരവാനിൽ നൃത്തം ചെയ്ത് മീര ജാസ്മിൻ; വീഡിയോ വൈറൽ

> **Lead Summary:** കാരവാനിനുള്ളിൽ നൃത്ത് ചെയ്ത് നടി മീര ജാസ്മിൻ. താരം മുഖ്യ വേഷത്തിലെത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചയാണ് ഇപ്പോൾ പുറത്തുവന്നത്. കാരവാനിൽ നിന്ന് ആവേശത്തോട ചുവടുവയ്ക്കുകയാണ് മീര ജാസ്മിൻ. മീരയുടെ നൃത്ത വീഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ആരാധകരിൽ പലരും വീഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.

## Article Content

കാരവാനിനുള്ളിൽ നൃത്ത് ചെയ്ത് നടി മീര ജാസ്മിൻ. താരം മുഖ്യ വേഷത്തിലെത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചയാണ് ഇപ്പോൾ പുറത്തുവന്നത്. കാരവാനിൽ നിന്ന് ആവേശത്തോട ചുവടുവയ്ക്കുകയാണ് മീര ജാസ്മിൻ. മീരയുടെ നൃത്ത വീഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ആരാധകരിൽ പലരും വീഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.

[https://www.instagram.com/p/CXQTF0XprlX/?utm_source=ig_embed&utm_campaign=embed_video_watch_again](https://www.instagram.com/p/CXQTF0XprlX/?utm_source=ig_embed&utm_campaign=embed_video_watch_again)

നീണ്ട ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്മിന‍്‍ വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായാണു താരം എത്തുക. മുൻപ് മീര ജാസ്മിനൊപ്പമുള്ള ലൊക്കേഷൻ വീഡിയോ ജയറാം പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15554/meera-jasmine-dancing-in-a-caravan-video-goes-viral)