മിനി സ്ക്രീനിലെ പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ച നടിയും അവതാരകയും സംരംഭകയുമാണ് ആര്യ ബഡായി. ആര്യയ്ക്കൊപ്പം ബഡായി എന്ന് കൂടി ചേർത്താൽ മാത്രമെ പ്രേക്ഷകർക്ക് താരത്തിന്റെ മുഖം വളരെ വേഗത്തിൽ ഓർമയിൽ തെളിയൂ. നിരവധി സീരിയലുകളിലും ചില സിനിമകളിലും ബിഗ് ബോസിലും വരെ പങ്കെടുത്തിട്ടുണ്ടെങ്കിലും മലയാളികൾക്ക് ആര്യ എന്നും ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയാണ്.
അത് വലിയൊരു വഴിത്തിരിവാകുകയും ആര്യ പിന്നീട് പ്രശസ്തിയിലേക്ക് കുതിക്കുകയുമായിരുന്നു.അച്ഛനില്ലാത്ത കുറവ് തോന്നിപ്പിക്കാതെ അത്രത്തോളം മനോഹരമായാണ് ആര്യ സഹോദരിയുടെ വിവാഹം കാരണവർ സ്ഥാനത്ത് നിന്ന് നടത്തിയത്. നടി അർച്ചന സുശീലന്റെ സഹോരനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. എന്നാൽ മകൾ പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. ശേഷം ബിഗ് ബോസിലേക്ക് പോകും മുമ്പ് ആര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.
എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ആ ബന്ധം ഇല്ലാതെയായി. അതുകൊണ്ട് തന്നെ ഏറെനാൾ മാനസീക വേദന അനുഭവിച്ചിരുന്നുവെന്നും ആര്യ വെളിപ്പെടുത്തി. അച്ഛന്റെയും അമ്മയുടെയും താൽപര്യപ്രകാരം താൻ പതിനെട്ട് വയസിൽ വിവാഹിതയാവുകയായിരുന്നുവെന്നുമാണ് ആര്യ പറയുന്നത്. 'ചെറുപ്പം മുതൽ സിനിമ നടിയാകാനായിരുന്നു ആഗ്രഹം.
പക്ഷെ അപ്രതീക്ഷിതമായി സീരിയലിൽ എത്തി.എന്റെ അച്ഛന്റെ ആഗ്രഹം എന്നെ എഞ്ചിനീയറിങിന് വിടണം എന്നായിരുന്നു. ഞാൻ താത്പര്യമില്ലാതെയാണ് കോച്ചിങ്ങിന് പോയത്. വിവാഹത്തിനുശേഷവും ഞാൻ ഷോയും കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിൽ കൊടുക്കാൻ ഒന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ആങ്കറിന് കിട്ടുന്ന വമ്പൻ സാലറി എന്നൊക്കെ പറഞ്ഞ് ചില വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.
അതൊന്നും ആരും വിശ്വസിക്കരുത്. മമ്മൂട്ടിയുടെ വീട് കാണിച്ചിട്ടാണ് എന്റെ വീടെന്നും എന്റെ ലക്ഷ്വറി ലൈഫെന്നും പലരും പറഞ്ഞുണ്ടാക്കുന്നത്.' 'പതിനഞ്ച് വർഷമായി ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒരു സേവിങ്‌സോ വീടോ എനിക്കില്ല. ആകെപ്പാടെ ഞാൻ വാങ്ങിയത് ഒരു കാർ മാത്രമാണ്. അത് വളരെ അത്യാവശ്യമായതുകൊണ്ട് ഒരു വലിയ കാർ വാങ്ങിച്ചു. എന്നാണ് ആര്യ തുറന്ന് പറഞ്ഞത്.
Content Highlight: #I havebeen #inthis #field #fifteen years #I have #no #savings #house #AryaBadai.

































