---
title: "#dimman  |   ഇമ്മൻ ക്ഷീണിച്ച് വീട്ടിൽ വരുമ്പോൾ കാണുന്നത് ഇത് ; ഇമ്മന്റെ വിവാഹ മോചനത്തിനുള്ള കാരണം വെളിപ്പെടുത്തി നടി"
english_title: "#this #what #see #Imman #comes #home #tired #actress #revealed #reason #Imman's #divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155465/this-what-see-imman-comes-home-tired-actress-revealed-reason-immans-divorce"
published_at: "2023-10-20T14:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65323fdac765e_pic_1.jpg"
keywords: []
---

# #dimman  |   ഇമ്മൻ ക്ഷീണിച്ച് വീട്ടിൽ വരുമ്പോൾ കാണുന്നത് ഇത് ; ഇമ്മന്റെ വിവാഹ മോചനത്തിനുള്ള കാരണം വെളിപ്പെടുത്തി നടി

> **Lead Summary:** സം​ഗീത സംവിധായകൻ ഡി. ഇമ്മനും മുൻ ഭാര്യ മോണിക്ക റിച്ചാർഡും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇമ്മൻ ന‌ടത്തിയ പരാമർശമാണ് ഇതിന് കാരണമായിരിക്കുന്നത്. സുഹൃത്തായിരുന്ന ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചെന്നും ഇനി നടന്റെ സിനിമകളിൽ പ്രവർത്തിക്കില്ലെന്നുമാണ് ഇമ്മൻ പറഞ്ഞത്.

## Article Content

സം​ഗീത സംവിധായകൻ ഡി. ഇമ്മനും മുൻ ഭാര്യ മോണിക്ക റിച്ചാർഡും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇമ്മൻ ന‌ടത്തിയ പരാമർശമാണ് ഇതിന് കാരണമായിരിക്കുന്നത്. സുഹൃത്തായിരുന്ന ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചെന്നും ഇനി നടന്റെ സിനിമകളിൽ പ്രവർത്തിക്കില്ലെന്നുമാണ് ഇമ്മൻ പറഞ്ഞത്.

പിന്നാലെ ഇമ്മനും മോണിക്കയും വേർപിരിയാൻ കാരണം ശിവകാർത്തികയേനാണെന്നും അഭ്യൂഹങ്ങൾ വന്നു. എന്നാൽ ഈ വാദം നിഷേധിച്ച് മോണിക്ക രം​ഗത്ത് വന്നു. താനും ഇമ്മനും പിരിയരുതെന്നാണ് ശിവകാർത്തികേയൻ ആ​ഗ്രഹിച്ചതെന്നും വിവാഹമോചനത്തിന് ശിവകാർത്തികേയൻ എതിരായിരുന്നെന്നും മോണിക്ക വ്യക്തമാക്കി. ഇപ്പോഴിതാ മോണിക്കയും ഇമ്മനും വേർപിരിയാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്മന്റെയും ഇദ്ദേഹത്തിന്റെ പിതാവിന്റെയും സുഹൃത്തായ നടി കുട്ടി പത്മിനി.

ഡിവോഴ്സിന് ശേഷമാണ് ഇമ്മനും മോണിക്കയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഞാൻ അറിയുന്നത്. അതിന് മുമ്പ് ഇമ്മാനോ അദ്ദേഹത്തിന്റെ പിതാവോ എന്നോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ ഇമ്മന്റെ പിതാവിനെ പോലെ നല്ലൊരു മനുഷ്യനെ കാണാൻ ബുദ്ധിമുട്ടാണ്. ഇമ്മൻ ക്ഷീണിച്ച് വീട്ടിൽ വരുമ്പോൾ ഭാര്യയും പിതാവും തമ്മിൽ പ്രശ്നമായിക്കും. പക്ഷെ ഇത് മാത്രമല്ല പിരിയാൻ കാരണം. അവ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/155465/this-what-see-imman-comes-home-tired-actress-revealed-reason-immans-divorce)