#karthikanair | നടി കാർത്തിക നായർ വിവാഹിതയാകുന്നു! വരൻ ആരാണെന്ന് അറിഞ്ഞോ?

#karthikanair | നടി കാർത്തിക നായർ വിവാഹിതയാകുന്നു! വരൻ ആരാണെന്ന് അറിഞ്ഞോ?
2023-10-20T14:09:00 | By Athira V

രുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് കാർത്തിക നായർ. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ രാധയുടെ മകളാണ് കാർത്തിക. മലയാളി ആണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതൽ തിളങ്ങിയത്. മലയാളം, കന്നഡ, തമിഴ് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും രാധയ്ക്ക് സാധിച്ചിരുന്നു. അമ്മയുടെ പാത പിന്തുടർന്നെത്തിയ കാർത്തികയും മലയാളം അടക്കമുള്ള എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

2009ൽ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തികയുടെ സിനിമ അരങ്ങേറ്റം. എന്നാൽ 2011ൽ പുറത്തിറങ്ങിയ കോ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാർത്തിക ശ്രദ്ധിക്കപ്പെടുന്നത്. ജീവയും അജ്മൽ അമീറും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളത്തിലടക്കം ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ മകരമഞ്ഞ് എന്ന സിനിമയിലൂടെ കാർത്തിക മലയാളത്തിലേക്കും എത്തി. എന്നാൽ രണ്ടാമത് അഭിനയിച്ച കമ്മത്ത് ആൻഡ് കമ്മത്തിലൂടെയാണ് കാർത്തിക മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്.

മമ്മൂട്ടിയും ദിലീപും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ദിലീപിന്റെ നായികയുടെ വേഷമായിരുന്നു കാർത്തികയ്ക്ക്. പിന്നീട് ബാക്ക്പാക്കേഴ്സ് എന്ന സിനിമയിലാണ് കാർത്തിക അഭിനയിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് നടി. അച്ഛനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. രാജശേഖരൻ നായരാണ് കാർത്തികയുടെ അച്ഛൻ.

അതേസമയം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം കാർത്തിക സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കാർത്തികയുടെ പുതിയൊരു പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കയ്യിൽ മോതിരമണിഞ്ഞ് ഒരു പുരുഷനെയും കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രമാണ് കാർത്തിക പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ചിത്രം. മോതിരത്തിൽ ഫോക്കസ് ചെയ്തുള്ളതാണ് ഫോട്ടോ.

എന്നാല്‍ വരന്‍ ആരാണെന്ന് കാര്യത്തില്‍ നടി ഒരു സൂചനയും നടി നല്‍കിയിട്ടില്ല. ചിത്രത്തിൽ കൂടെയുള്ള ആളുടെ മുഖം ഔട്ട് ഓഫ് ഫോക്കസ്സിലാണ്. പോസ്റ്റിന് താഴെ ക്യാപ്‌ഷനായും കാർത്തിക ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ചിത്രം വൈറലായതോടെ നിരവധി പേർ കാർത്തികയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്. വരൻ ആരാണെന്നും ചിലർ തിരക്കുന്നുണ്ട്. 

വൈകാതെ തന്നെ വിവാഹം സംബന്ധിച്ച് നടിയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാർത്തികയുടെ സഹോദരി തുളസിയും സിനിമയിൽ തിളങ്ങിയിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് തുളസിയുടെ അരങ്ങേറ്റം. ജീവ നായകനായ യാൻ എന്ന ചിത്രത്തിലും തുളസി അഭിനയിച്ചിട്ടുണ്ട്. ഇതിനു ശേഷം തുളസി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.

ഇവരുടെ അമ്മ രാധയും വിവാഹത്തോടെയാണ് അഭിനയത്തോട് വിടപറഞ്ഞത്. എന്നാൽ ഏകദേശം പത്ത് വർഷത്തോളം രാധ സിനിമയിൽ സജീവമായിരുന്നു നടി. അമ്പതിലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മുകേഷും സിദ്ദിഖും പ്രധാനവേഷത്തിൽ എത്തിയ ഇന്നത്തെ പ്രോഗ്രാം എന്ന സിനിമയിലൂടെയാണ് രാധ മലയാളത്തിൽ എത്തുന്നത്. കെജി ജോർജിന്റെ ഇരകൾ എന്ന സിനിമയിലെ നായികയായിരുന്നു താരം. ഇതുകൂടാതെ മോഹൻലാലിനൊപ്പം അയിത്തം, രേവതിക്കൊരു പാവക്കുട്ടി എന്നീ സിനിമകളിലും രാധ അഭിനയിച്ചിട്ടുണ്ട്.

Content Highlight: #Actress #Karthikanair #getting #married

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup