---
title: "#BhagwantKesari  | തിയ്യേറ്ററിൽ കയ്യടികൾ വാങ്ങി ലിയോയ്ക്ക്  ഒപ്പം 'ഭഗവന്ത് കേസരിയും'"
english_title: "#BhagwantKesari #with #Leo #received #applause #theater"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155421/bhagwantkesari-with-leo-received-applause-theater"
published_at: "2023-10-20T13:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65322d02a4104_movi2aa.jpg"
keywords: []
---

# #BhagwantKesari  | തിയ്യേറ്ററിൽ കയ്യടികൾ വാങ്ങി ലിയോയ്ക്ക്  ഒപ്പം 'ഭഗവന്ത് കേസരിയും'

> **Lead Summary:** **** കുറച്ച് ദിവസങ്ങളായി ലിയോ റിലീസ് ആവേശത്തിലായിരുന്നു സിനിമ ലോകം. മറ്റൊരു വമ്പൻ തെലുങ്ക് ചിത്രവും കഴിഞ്ഞ ദിവസം ലിയോയുടെ കൂടെ റിലീസ് ചെയ്തിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലിയോയുമായി ക്ലാഷ് വച്ച ഏക തെന്നിന്ത്യന്‍ പടം ഭഗവന്ത് കേസരി ആയിരുന്നു.

## Article Content

**** കുറച്ച് ദിവസങ്ങളായി ലിയോ റിലീസ് ആവേശത്തിലായിരുന്നു സിനിമ ലോകം. മറ്റൊരു വമ്പൻ തെലുങ്ക് ചിത്രവും കഴിഞ്ഞ ദിവസം ലിയോയുടെ കൂടെ റിലീസ് ചെയ്തിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലിയോയുമായി ക്ലാഷ് വച്ച ഏക തെന്നിന്ത്യന്‍ പടം ഭഗവന്ത് കേസരി ആയിരുന്നു.

ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ പുറത്തുവരുന്നത് ബാലയ്യയുടെ ഹാട്രിക് വിജയമായിരിക്കും ചിത്രം എന്നാണ്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായ ഭഗവന്ത് കേസരിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭഗവന്ത് കേസരി ടെറിഫിക് തിയേറ്റര്‍ എക്‌സ്പീരിയന്‍സാണെന്നാണ് എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്.

നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചിത്രം നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. സംവിധായകൻ അനിൽ രവിപുടിക്കൊപ്പമുള്ള ബാലയ്യയുടെ ആക്ഷൻ എന്റർടെയ്‌നർ ബോക്‌സ് ഓഫീസിൽ തകർപ്പൻ തുടക്കമാണ് നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഭഗവന്ത് കേസരി ബാലയ്യയുടെ വണ്‍ മാന്‍ ഷോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നുണ്ട്.

ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ ചിത്രം 20 കോടിയിലധികം നേടിയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം 62.03 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തി.അതേ സമയം ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളില്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടതില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും പ്രതികരണങ്ങളുണ്ട്.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 59.25 കോടി ഭഗവന്ത് കേസരി റിലീസിനു മുന്നേ നേടിയതും അതിനാലാണ്. പ്രീ റിലീസ് ബിസിനസ് 69.75 കോടിയാണ് ആഗോളതലത്തില്‍ ഭഗവന്ത് കേസരി ആകെ നേടിയത് എന്നുമാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. ഭഗവന്ത് കേസരിയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സി രാമപ്രസാദാണ്. എസ് എസ് തമനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155421/bhagwantkesari-with-leo-received-applause-theater)