---
title: "#leo | റെക്കോഡ് കളക്ഷനായി ആദ്യ ദിന 'ലിയോ'; കണക്കുകൾ ഇങ്ങനെ..."
english_title: "#First #day #Leo #record #collection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155303/first-day-leo-record-collection"
published_at: "2023-10-20T07:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531e2c471493_movie11.jpg"
keywords: []
---

# #leo | റെക്കോഡ് കളക്ഷനായി ആദ്യ ദിന 'ലിയോ'; കണക്കുകൾ ഇങ്ങനെ...

> **Lead Summary:** ** വി**ജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ കാത്തിരിപ്പുകൾക്ക് അവസാനമിട്ട് തിയേറ്ററിൽ റിലീസ് ചെയ്തു. ചിത്രം ഇറങ്ങുന്നതിന് മുൻപുണ്ടായിരുന്ന ആവേശത്തിലുമധികം ആയിരിക്കുകയാണ് ഇപ്പോൾ. വലിയ റിലീസായി എത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്.

## Article Content

** വി**ജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ കാത്തിരിപ്പുകൾക്ക് അവസാനമിട്ട് തിയേറ്ററിൽ റിലീസ് ചെയ്തു. ചിത്രം ഇറങ്ങുന്നതിന് മുൻപുണ്ടായിരുന്ന ആവേശത്തിലുമധികം ആയിരിക്കുകയാണ് ഇപ്പോൾ. വലിയ റിലീസായി എത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്.

സിനിമയുടെ ആദ്യ ദിനം അവസാനിക്കുമ്പോൾ ചിത്രത്തിന് ലഭിച്ച കളക്ഷനാണ് പുറത്തുവരുന്നത്. ആദ്യ ദിനം തന്നെ റെക്കോഡ് കളക്ഷനാണ് സിനിമക്ക് ലഭിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമ ലോകമെമ്പാടുനിന്നും 140 കോടിയോളം രൂപ ആദ്യ ദിനം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്.

കേരളത്തിൽ നിന്നും സിനിമക്ക് പത്ത് കോടിക്ക് മുകളിൽ കളക്ഷൻ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ 655 സ്ക്രീനുകളിൽ റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. സിനിമയുടെ രണ്ടാം ദിന കളക്ഷനും മികച്ച പ്രീ സെയിൽ കളക്ഷനാണ് ലഭിച്ചിട്ടുള്ളത്.

ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155303/first-day-leo-record-collection)