---
title: "#urvashi | പാമ്പ് ഫ്രൈ തീറ്റിപ്പിക്കാന്‍ നോക്കി, ഞാന്‍ നോക്കുമ്പോള്‍ കാണാനൊക്കെ രസമുണ്ട്; അനുഭവം പറഞ്ഞ് നടി ഉർവ്വശി"
english_title: "#urvashi #talk #weird #momnt #kamalhassan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155271/urvashi-talk-weird-momnt-kamalhassan"
published_at: "2023-10-19T23:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653169a9dfa9c_kamal.jpg"
keywords: []
---

# #urvashi | പാമ്പ് ഫ്രൈ തീറ്റിപ്പിക്കാന്‍ നോക്കി, ഞാന്‍ നോക്കുമ്പോള്‍ കാണാനൊക്കെ രസമുണ്ട്; അനുഭവം പറഞ്ഞ് നടി ഉർവ്വശി

> **Lead Summary:** **ഉ**ർവ്വശി മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ്.മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഉര്‍വ്വശി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.ഇപ്പോഴിതാ കമല്‍ ഹാസനെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് ഉര്‍വ്വശി. കണവ ആണെന്ന് പറഞ്ഞ് തനിക്ക് പാമ്പ് കറി കഴിക്കാന്‍ തന്നതിനെക്കുറിച്ചാണ് ഉര്‍വ്വശി സംസാരിക്കുന്നത്.

## Article Content

**ഉ**ർവ്വശി മലയാളികളുടെ പ്രിയ്യപ്പെട്ട താരമാണ്.മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഉര്‍വ്വശി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.ഇപ്പോഴിതാ കമല്‍ ഹാസനെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് ഉര്‍വ്വശി. കണവ ആണെന്ന് പറഞ്ഞ് തനിക്ക് പാമ്പ് കറി കഴിക്കാന്‍ തന്നതിനെക്കുറിച്ചാണ് ഉര്‍വ്വശി സംസാരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വ്വശി ചില കാര്യങ്ങൾ സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇതാണ്,”കമല്‍ സാര്‍ എല്ലാം കഴിക്കും. അന്ത ഒരു നിമിഡം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം. അനുരാദ ബീച്ചില്‍ വച്ചൊരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നു.

ആ പാട്ടിന് ഞാന്‍ റിയാക്ട് ചെയ്യണം. കമല്‍ സാര്‍ വന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണം എന്ന് ഇടയ്ക്ക് ഇടയ്ക്ക് വന്ന് പറയുന്നുണ്ട്. ഞാന്‍ പൊതുവെ ഒറ്റയ്ക്കിരുന്നാണ് കഴിക്കുക. വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരും, മീന്‍ കറിയൊക്കെയായിട്ട്”

”അങ്ങനെ അന്ന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുകയാണ്. ഒരു സ്‌പെഷ്യല്‍ സാധാനം വരുന്നുണ്ടെന്ന് പറഞ്ഞു. കേരളത്തില്‍ കണവ എന്നൊരു മീനുണ്ട്, ഇവിടേയും കിട്ടും. അത് നന്നാക്കാന്‍ കുറച്ച് പണിയാണ്. റൗണ്ട് റൗണ്ടായിട്ടാണ്. കഴിക്കെന്ന് പറഞ്ഞു. ഉടനെ അടുത്തിരുന്ന അനുരാധ പതിയെ കഴിക്കല്ലേ അത് പാമ്പ് കറിയാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അയ്യോ പാമ്പ് കറിയോ?”

”ഉടനെ കമല്‍ സാര്‍ ആരാ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അനുരാധയാണെന്ന് പറഞ്ഞു. ഇത് പാമ്പ് കറിയൊന്നുമല്ലെന്ന് പറഞ്ഞു കൊണ്ട് കമല്‍ സാര്‍ അനുരാധയെ കണ്ണിറുക്കി കാണിച്ചു. അതോടെ അനുരാധ സേഫാകാന്‍ ഞാന്‍ ചിക്കന്‍ ഫ്രൈ മാത്രമേ കഴിക്കൂവെന്ന് പറഞ്ഞ് താന്‍ കൊണ്ടു വന്നത് കഴിക്കാന്‍ ആരംഭിക്കുന്നു.

ഞാന്‍ നോക്കുമ്പോള്‍ കാണാനൊക്കെ രസമുണ്ട്, കണ്ടപ്പോള്‍ കഴിക്കാനും തോന്നി. കഴിക്കാമെന്ന് കരുതി. അപ്പോഴാണ് കുറച്ചപ്പുറത്ത് നിന്ന, സെറ്റിലെ ഒരു പയ്യന്‍ അത് പാമ്പാണെന്ന് ആംഗ്യം കാണിക്കുന്നത്” താരം പറയുന്നുണ്ട്.

അപ്പോഴാണ് എനിക്ക് മനസിലാകുന്നത് പാമ്പാണെന്ന്. ഇതൊക്കെയാണോ കഴിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ എന്ത് പ്രശ്‌നം എന്ന് പറഞ്ഞു കൊണ്ട് കമല്‍ സാര്‍ ഫോര്‍ക്കില്‍ ഒരു കഷണം കുത്തിയെടുത്ത് കഴിച്ചു. അവരുടെ കൂടെ കഴിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും താരം ചിരിച്ചു കൊണ്ടു പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155271/urvashi-talk-weird-momnt-kamalhassan)