---
title: "#gokulsureshgopi | ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല- ഗോകുല്‍ സുരേഷ് ​ഗോപി"
english_title: "#nation #doesnot #deserve #father #gokul #suresh #gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155235/nation-doesnot-deserve-father-gokul-suresh-gopi"
published_at: "2023-10-19T21:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315255b49f1_sht.jpg"
keywords: []
---

# #gokulsureshgopi | ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല- ഗോകുല്‍ സുരേഷ് ​ഗോപി

> **Lead Summary:** **[ **മലയാളത്തിലെ മുൻനിര സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്.

## Article Content

**[ **മലയാളത്തിലെ മുൻനിര സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്.

അഭിനേതാവ് എന്നതിനെക്കാൾ ഉപരി അദ്ദേഹത്തിലെ മനുഷ്യത്വം തിരിച്ചറിഞ്ഞവരാണ് മലയാളികൾ. സുരേഷ് ​ഗോപി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്.

എന്നാൽ പലപ്പേഴും വിമർശനങ്ങളും ട്രോളുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.അച്ഛനെതിരെ വരുന്ന ഇത്തരം വിമർശനങ്ങനെ കുറിച്ച് അടുത്തിടെ ​ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

> "അച്ഛന്‍ അഭിനേതാവായി തുടരുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ വളരെ അധിതം സന്തോഷിപ്പിച്ചിരുന്നു.

കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാർ.

അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്.

> ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല", എന്നാണ് ​ഗോകുൽ അന്ന് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/155235/nation-doesnot-deserve-father-gokul-suresh-gopi)