---
title: "#Dalapati68 | ദളപതി 68; ചിത്രത്തില്‍ വിജയിക്ക് സര്‍പ്രൈസ് വില്ലന്‍"
english_title: "#Dalapati68 #vijay #film #surprise #villain "
publisher: "moviemax.in"
canonical_url: "https://moviemax.in/news/155221/dalapati68-vijay-film-surprise-villain"
published_at: "2023-10-19T21:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314cb7980c6_movie2.jpg"
keywords: []
---

# #Dalapati68 | ദളപതി 68; ചിത്രത്തില്‍ വിജയിക്ക് സര്‍പ്രൈസ് വില്ലന്‍

> **Lead Summary:** ** വി**ജയ് ചിത്രം റിലീസ് ചെയ്തതേയുള്ളൂ ഇപ്പോഴിതാ അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം. വിജയിയെ നായകനാക്കി വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നത് നേരത്തെ വന്ന വാര്‍ത്തയാണ്.

## Article Content

** വി**ജയ് ചിത്രം റിലീസ് ചെയ്തതേയുള്ളൂ ഇപ്പോഴിതാ അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം. വിജയിയെ നായകനാക്കി വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നത് നേരത്തെ വന്ന വാര്‍ത്തയാണ്.

എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടമാണ് വെങ്കിട് പ്രഭു ദളപതി 68 ആയി ഒരുക്കുന്നത് എന്നാണ് പുറത്തുവന്ന വിവരം. ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളെ സംബന്ധിച്ച് വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

ഒരു കാലത്ത് തമിഴ് സിനിമയില്‍ മൂല്യമുണ്ടായിരുന്ന നടന്‍ പ്രശാന്ത് ദളപതി 68ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് ഇപ്പോൾ വരുന്ന വിവരം. ഫിലിം ജേര്‍ണലിസ്റ്റ് ചെറു ബാലുവാണ് ഈ വിവരം പുറത്തുവിട്ടത്. നടന്‍ ത്യാഗരാജന്‍റെ മകനായ പ്രശാന്ത് ഒരു കാലത്ത് തമിഴിലെ യൂത്ത് ഹീറോകളില്‍ മുന്‍ പന്തിയിലായിരുന്നു.

പഴയകാലം നായകന്‍ മോഹന്‍ ദളപതി 68 ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് ലഭിക്കുന്ന മറ്റൊരു പ്രധാന വിവരം. എന്നാല്‍ ഈ കാസ്റ്റിംഗ് എല്ലാം നടക്കുമോ എന്നത് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമെ പറയാന്‍ സാധിക്കൂ. മലയാളത്തില്‍ നിന്നും ജയറാം ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ എത്തുന്നത്. ചെന്നൈയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/155221/dalapati68-vijay-film-surprise-villain)