---
title: "#antony | ആന്റണി ടീസർ എത്തി; മാസ് ആക്ഷൻ ത്രില്ലറുമായി ജോജുവും ജോഷിയും "
english_title: "#anthony #teaser #arrived #joju #joshi #mass #action #thriller"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155215/anthony-teaser-arrived-joju-joshi-mass-action-thriller"
published_at: "2023-10-19T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314a699428a_move_2.jpg"
keywords: []
---

# #antony | ആന്റണി ടീസർ എത്തി; മാസ് ആക്ഷൻ ത്രില്ലറുമായി ജോജുവും ജോഷിയും 

> **Lead Summary:** **[** പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹിറ്റ്മേക്കർ ജോഷിയും നടൻ ജോജു ജോർജും ഒന്നിക്കുന്ന ‘ആന്റണി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

## Article Content

**[** പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹിറ്റ്മേക്കർ ജോഷിയും നടൻ ജോജു ജോർജും ഒന്നിക്കുന്ന ‘ആന്റണി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.

മാസ് അവതാരമായുള്ള ജോജുവിന്റെ പകർന്നാട്ടമാണ് ടീസറിൽ കാണാൻ കഴിയുക. പൊറിഞ്ചുവിലെ താരങ്ങളായ ചെമ്പൻ വിനോദ് ജോസും നൈല ഉഷയും വിജയ രാഘവനും ആന്റണിയിലുമുണ്ട്.

കല്യാണി പ്രിയദർശനും ഒരു പ്രധാന വേഷത്തിലുണ്ട്. ‘ആന്റണി’ എന്ന സിനിമക്കായി ശരീര വണ്ണം തീരെ കുറച്ച് വമ്പൻ മേക്കോവറിലാണ് ജോജു എത്തുന്നത്.

മാസ് ആക്‌ഷൻ ത്രില്ലർ ഴോണറിലുള്ള ചിത്രം ജോജുവിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രം കൂടിയാണ്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/155215/anthony-teaser-arrived-joju-joshi-mass-action-thriller)