---
title: "#leo |  'ലിയോ' ഫസ്റ്റ് ഷോ; തിയറ്ററിലെത്തി മാലയിട്ട് വിജയ് ആരാധകരായ വധൂവരന്മാര്‍ "
english_title: "#bride #groom #Vijay #fans #reached #Leo's #first #shock theater and garlanded them"
publisher: "moviemax.in"
canonical_url: "https://moviemax.in/news/155070/bride-groom-vijay-fans-reached-leos-first-shock-theater-and-garlanded-them"
published_at: "2023-10-19T12:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530d98ad2f4f_movie1.jpg"
keywords: []
---

# #leo |  'ലിയോ' ഫസ്റ്റ് ഷോ; തിയറ്ററിലെത്തി മാലയിട്ട് വിജയ് ആരാധകരായ വധൂവരന്മാര്‍ 

> **Lead Summary:** ** ത**മിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആവേശക്കാഴ്ചകള്‍ തിയറ്ററുകളില്‍ സ്ഥിരം കാഴ്ചയാണ്. ഡിജെ പാര്‍ട്ടികളും കട്ടൌട്ടിലെ പാലഭിഷേകവുമൊക്കെയാണ് സ്ഥിരമായി കാണാറുള്ളത്.

## Article Content

** ത**മിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആവേശക്കാഴ്ചകള്‍ തിയറ്ററുകളില്‍ സ്ഥിരം കാഴ്ചയാണ്. ഡിജെ പാര്‍ട്ടികളും കട്ടൌട്ടിലെ പാലഭിഷേകവുമൊക്കെയാണ് സ്ഥിരമായി കാണാറുള്ളത്.

എന്നാൽ വേറിട്ട കാഴ്ചയാണ് വിജയ്‌യുടെ പുതിയ ചിത്രമായ ലിയോയുടെ റിലീസിന് മുന്‍പ് തിയറ്ററിൽ സംഭവിച്ചത്. കടുത്ത വിജയ് ആരാധകരായ വധൂവരന്മാര്‍ വിവാഹത്തലേന്ന് ലിയോ പ്രദർശിപ്പിക്കുന്ന തിയറ്ററിലെത്തി പരസ്പരം മാലയിടുന്നതിന്‍റെ വീഡിയോ ആണ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് വ്യത്യസ്തമായ ഈ ആഘോഷം ഉണ്ടായത്.

വെങ്കടേഷും മഞ്ജുളയുമാണ് തിയറ്ററിൽ പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടീല്‍. വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തിയറ്ററില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/155070/bride-groom-vijay-fans-reached-leos-first-shock-theater-and-garlanded-them)