---
title: "തീവണ്ടിയില്‍ അഭിനയിക്കേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബന്‍, താരത്തിന്‍റെ തുറന്നു പറച്ചില്‍ വൈറലാകുന്നു "
english_title: "Kunchacko Boban, who was supposed to act in the train, goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15505/kunchacko-boban-who-was-supposed-to-act-in-the-train-goes-viral"
published_at: "2021-12-11T08:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b418e3e8331_tovino.jpg"
keywords: []
---

# തീവണ്ടിയില്‍ അഭിനയിക്കേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബന്‍, താരത്തിന്‍റെ തുറന്നു പറച്ചില്‍ വൈറലാകുന്നു 

> **Lead Summary:** **ന**വാഗതനായ ഫെല്ലിനി 2018 ല്‍ ടൊവിനോ തോമസിനെയും സംയുക്ത മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് തീവണ്ടി. പുകവലിക്ക് അടിമയായ യുവാവിന്റെ കഥ പറഞ്ഞ തീവണ്ടി തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ ടൊവിനോയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

**ന**വാഗതനായ ഫെല്ലിനി 2018 ല്‍ ടൊവിനോ തോമസിനെയും സംയുക്ത മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് തീവണ്ടി. പുകവലിക്ക് അടിമയായ യുവാവിന്റെ കഥ പറഞ്ഞ തീവണ്ടി തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ ടൊവിനോയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യഥാര്‍ഥത്തില്‍ തീവണ്ടി സിനിമയില്‍ ടൊവിനോ ചെയ്ത കഥാപാത്രം കുഞ്ചാക്കോ ബോബനാണ് ചെയ്യേണ്ടിയിരുന്നത്. സിനിമയുടെ കഥ കേട്ട ചാക്കോച്ചന്‍ 'നോ' പറയുകയായിരുന്നു. ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ തനിക്കു കഴിയില്ല എന്ന് തോന്നിയെന്നും ചാക്കോച്ചന്‍ പറയുന്നു. ദ് ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത ഞാന്‍, ചെയിന്‍ സ്മോക്കര്‍ ആയി അഭിനയിച്ചാല്‍ ആരോഗ്യ പ്രശ്നം വരെ ഉണ്ടാകും. ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്ന് സംവിധായകനോട് പറഞ്ഞു. പിന്നീടാണ് എനിക്ക് പകരം വേറെ ആളെ തേടി അവര്‍ പോയത്'- ചാക്കോച്ചന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15505/kunchacko-boban-who-was-supposed-to-act-in-the-train-goes-viral)